ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒരു വിഭവമാണ് പാന്‍ കേക്ക്. പലനാട്ടിലും പ്രാദേശിക ഭാഷകളില്‍ പലപേരുകളില്‍ അറിയപ്പെടുന്നുണ്ട് പാന്‍കേക്ക്. പക്ഷേ പാചകരീതി ഏതാണ്ട് എല്ലാ നാടുകളിലും ഒരുപോലെയാണുതാനും. എളുപ്പത്തില്‍ ഉണ്ടാക്കാനും സ്നാക്സ് ആയി കഴിയ്ക്കാനും പറ്റുന്നൊരു വിഭവമാണ് ഇത്. പാന്‍കേക്കുകള്‍ മധുരം ചേര്‍ത്തും അല്ലാതെയും തയ്യാറാക്കാം. ബട്ടര്‍, പൗഡര്‍ ഷുഗര്‍, ഫ്രൂട്ട് ജെല്ലി, ജാം എന്നിവയെല്ലാം ചേര്‍ത്ത് പാന്‍കേക്ക് കഴിയ്ക്കാം. ചെറുവൃത്താകൃതിയാലാണ് ഇവപൊതുവേ ഉണ്ടാക്കാറുള്ളത്.
ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍…
മൈദ 500 ഗ്രാം
പഞ്ചസാര 100 ഗ്രാം
പാല്‍പൊടി 4 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
കോഴി മുട്ട 3 എണ്ണം
വാനില പൗഡര്‍ 1/2 ടീസ്പൂണ്‍
വെള്ളം 1 കപ്പ്
ഓയില്‍ 1 കപ്പ്
തയ്യാറാക്കേണ്ട വിധം…
ആദ്യം ഒരു പാത്രത്തില്‍ 1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഓരോന്നായി ഇടുക. ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ മിക്‌സ് ചെയ്യുക. (പാന്‍ കേക്ക് ഉണ്ടാക്കാന്‍ ഒരുങ്ങുമ്പോള്‍ മിനിമം ഒരു പത്ത് മിനിറ്റ് മുന്‍പേ മാവ് അടിച്ചു വച്ചാലും മതിയാകും. അധിക നേരം ഇരിക്കണം എന്നില്ല.) വളരെ ചെറിയ തീയ്യില്‍ ചട്ടി ചൂടാക്കിക്കൊണ്ട് ഓട്ടടയുടെ രൂപത്തില്‍ ഒഴിക്കുക. മറിച്ചിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (മറ്റുള്ളവയെ പോലെ ഇതിന് മുകളില്‍ എണ്ണയോ നെയ്യോ ഒന്നും ഒഴിക്കേണ്ടതില്ല. പ്രത്യേകശ്രദ്ധിക്കുക രണ്ടു വശവും കരിയാതെ നോക്കണം.) രുചികരമായ പാന്‍ കേക്ക് തയ്യാറായി…
Discussion about this post