ചിക്കന്‍ വിഭവങ്ങളില്‍ സ്വാദേറിയ വിഭവങ്ങളിലൊന്നാണ് ചിക്കന്‍ 65. വളരെ എളുപ്പത്തില്‍ സ്വാദേറിയ ചിക്കന്‍ 65 വീട്ടില്‍ ഉണ്ടാക്കാം
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ എല്ലില്ലാത്തത്-500ഗ്രാം(ചിക്കന്‍ കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.)
മുളക്‌പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി-1/4 ടീസ്പൂണ്‍
കാശ്മീരി മുളക്‌പൊടി -1 ടീസ്പൂണ്‍
ജീരകപൊടി -1/4 ടീസ്പൂണ്‍
മല്ലിപൊടി-2 ടീസ്പൂണ്‍
ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
കോണ്‍ ഫ്‌ലൊര്‍ -1.5 ടീസ്പൂണ്‍
അരിപൊടി- 1/2 ടീസ്പൂണ്‍
കട്ട തൈരു ( അല്ലെങ്കില്‍ നാരങ്ങാനീര് 2 ടീസ്പൂണ്‍ എടുക്കാം) -3 ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിനു ഇഷ്ടമുള്ളവര്‍ക്ക് ഒരു മുട്ട കൂടി എടുക്കാം
തയ്യാറാക്കുന്ന വിധം
ഉപ്പ്,മുളക്‌പൊടി,മല്ലിപൊടി,ജീരകപൊടി,തൈരു,ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പൊടി, കോണ്‍ഫ്‌ലൊര്‍,അരിപൊടി ,മുട്ട ചേര്‍ക്കുന്നുണ്ടെങ്കില്‍ അതും എടുക്കാം.ഇത്രയും സാധനങ്ങള്‍ നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി ചിക്കനില്‍ നന്നായി തേച്ച് പിടിപ്പിച്ച് വെക്കുക.
ചിക്കന്‍ 2 -3 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. തലേന്ന് ഇങ്ങനെ ചെയ്ത് വച്ച് പിറ്റേന്ന് ഉണ്ടാക്കിയാല്‍ ടേസ്റ്റ് കൂടും. പാനില്‍ വറക്കാന്‍ പാകത്തിനു എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക.
പച്ചമുളക് -2 നെടുകെ കീറിയത്
വെള്ളുത്തുള്ളി- 4 അല്ലി വട്ടത്തില്‍ അരിഞ്ഞത്
കറിവേപ്പില -1 തണ്ട്
സവാള -1 ചെറുത്
റെഡ് ചില്ലി പേസ്റ്റ് -1/2 ടീസ്പൂണ്‍ (ഇതു ഇല്ലെങ്കില്‍ 1/2 ടീസ്പൂണ്‍ കാശ്മീരി മുളക്‌പൊടി ലേശം നാരങ്ങാനീര് ചേര്‍ത്ത് പേസ്റ്റ് ആക്കി എടുത്താല്‍ മതി)
മറ്റൊരു പാനില്‍ കുറച്ച് എണ്ണ ചൂടാക്കി ( ചിക്കന്‍ വറുത്ത എണ്ണ കുറച്ച് മാറ്റി അതില്‍ തന്നെ ചെയ്താലും മതി) കനം കുറച്ച് അരിഞ്ഞ സവാള, പച്ചമുളക്, വെള്ളുത്തുള്ളി,കറിവേപ്പില ഇവ ഇട്ട് നന്നായി മൂപ്പിക്കുക ,ചെറുതായി വറുത്ത പൊലെ ആക്കി എടുക്കുക.
അതിലേക്ക് റെഡ് ചില്ലി പേസ്റ്റ് കൂടി ചേര്‍ത്ത് ,ലേശം ഉപ്പ്,നാരാങ്ങാനീരു ഇവ കൂടി ചേര്‍ത്ത് ഇളക്കി ഒന്ന് വഴറ്റി വറുത്ത് വച്ച ചിക്കന്‍ കൂടെ ചേര്‍ത്ത് ഒന്ന് നന്നായി ഇളക്കി എടുക്കുക.
Discussion about this post