പക്കവട ഇഷ്ടമില്ലാത്തവര്‍ ഇല്ല. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ആവി പറക്കുന്ന കട്ടന്‍ ചായക്ക് ഒപ്പം എന്തെങ്കിലും ഒന്നു കഴിക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. അവര്‍ക്കായി ഇതാ നല്ല അടിപൊളി ഗോതമ്പ് റാഗി പക്കാവട. അരിപ്പൊടിയും കടലപ്പൊടിയും ഉപയോഗിച്ചാണ് സാധാരണ പക്കവട ഉണ്ടാക്കാറുള്ളത്. എന്നാല്‍ ഗോതമ്പിന്റെ രുചിയും ഒന്ന് അറിയാം അല്ലേ..?
ഗോതമ്പ് റാഗി പക്കവട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഗോതമ്പുമാവ്- ഒരു കപ്പ്
റാഗിപ്പൊടി- ഒരു കപ്പ്
അരിപ്പൊടി- അരക്കപ്പ്
മുളക് പൊടി- 2 ടേബിള്‍
സ്പൂണ്‍ കായപ്പൊടി- അര ടേബിള്‍
സ്പൂണ്‍ എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: ഗോതമ്പുമാവ്, റാഗിപ്പൊടി, അരിപ്പൊടി, മുളക് പൊടി, കായപ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് നല്ല കട്ടിയില്‍ കുഴച്ചെടുക്കുക. അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ ചൂടാക്കിയ എണ്ണയും ചേര്‍ത്ത് നല്ലതുപോലെ വീണ്ടും കുഴക്കുക. ശേഷം പക്കാവടയുടെ ചില്ലിട്ട് തിളച്ച എണ്ണയില്‍ പിഴിഞ്ഞ് വറുത്തെടുക്കുക.
Discussion about this post