കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുന്ന ഒരു വിഭവമാണ് റഷ്യന്‍ സാലഡ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാനും സാധിക്കും.
ആവശ്യമായ സാധങ്ങള്‍
1-ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കിയത്-രണ്ടെണ്ണം.
2-കാരറ്റ് ചെറിയ കഷ്ണങ്ങളാക്കിയത്-വലുത് ഒന്ന്.
3-അച്ചിങ്ങപ്പയര്‍ ഒരിഞ്ചു നീളത്തില്‍ കഷ്ണങ്ങളാക്കിയത്- നാലെണ്ണം
4-ബട്ടര്‍ -ഒന്നര ടേബിള്‍ സ്പൂണ്‍
5-ആപ്പിള്‍ തൊലി കളഞ്ഞു കഷ്ങ്ങളാക്കിയത്-രണ്ടെണ്ണം.
6-പൈനാപ്പിള്‍ കഷ്ണങ്ങളാക്കിയത് -ഒരു കപ്പ്
7-ഫ്രഷ് ക്രീം തണുപ്പിച്ചത്-ഒരു കപ്പ്
8-പുളിയില്ലാത്ത കട്ടത്തൈര്-നാല് ടേബിള്‍ സ്പൂണ്‍
9-മയോണൈസ്- രണ്ട് ടേബിള്‍ സ്പൂണ്‍.
10-കുരുമുളക് പൊടി- അര ടീസ്പൂണ്‍
11-പഞ്ചസാര -അര ടീസ്പൂണ്‍
12-ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അര ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ചേര്‍ത്ത് അലിയുമ്പോള്‍ ഉരുളകിഴങ്ങ് ചേര്‍ത്ത് ചെറിയ തീയില്‍ ഒരു മിനിറ്റ് വഴറ്റി അല്പം വെള്ളം ചേര്‍ത്ത് ചെറിയ തീയില്‍ ഉരുളക്കിഴങ്ങ് വേവിക്കുക.വെള്ളം വറ്റിയ ശേഷം ഒരു പാത്രത്തിലേക്കു മാറ്റുക തണുക്കാന്‍ അനുവദിക്കുക. ഇതേ പാനില്‍ തന്നെ വീണ്ടും അര ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ചേര്‍ത്ത് ക്യാരറ്റും വഴറ്റിയെടുത്തു പാത്രത്തിലേക്ക് മാറ്റുക. പയറും ഇതേപോലെ വഴറ്റിയെടുക്കുക.
ഒരു ബൗളില്‍ ഏഴു മുതല്‍ പന്ത്രണ്ടു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.ഇതിലേക്ക് കഷ്ണങ്ങളാക്കി വെച്ച ആപ്പിളും പൈനാപ്പിളും വഴറ്റിവെച്ച പച്ചക്കറികളും ചേര്‍ത്ത് നന്നായി തണുപ്പിച്ചു കഴിക്കാം.