മലബാര്‍കാര്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് കല്ലുമ്മക്കായ നിറച്ചതും കൂടെ ഒരു ചൂട് സുലൈമാനിയും. മറ്റ് സ്ഥലങ്ങളില്‍ നിന്നും മലബാറിലോട്ട് വരുന്നവര്‍ കഴിക്കാനാഗ്രഹിക്കുന്ന ഒരു വിഭവം കൂടിയാണ് കല്ലുമ്മക്കായ നിറച്ചത്. വളരെ എളുപ്പത്തില്‍ ഇത് തയ്യാറാകാന്‍ സാധിക്കും
ആവശ്യമായ ചേരുവകള്‍
കല്ലുമ്മക്കായ – 20 – 25 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന് (ഫ്രൈ ചെയ്യാന്‍)
മാവ് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍
പൊന്നിയരി/പുഴുങ്ങലരി – 2 കപ്പ്
അരിപ്പൊടി – 1 കപ്പ് (ആവശ്യാനുസരണം)
ഉപ്പ് – ആവശ്യത്തിന്
തേങ്ങ – 1 1/2 കപ്പ്
ചെറിയുള്ളി – 10 -12 എണ്ണം
പെരുംജീരകം – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം
മല്ലിയില – കുറച്ച്
തയ്യാറാക്കുന്ന വിധം
പൊന്നിയരി/പുഴുങ്ങലരി 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ശേഷം അരയാന്‍ മാത്രം ആവശ്യത്തിന് വെള്ളവും, ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ തരുതരുപ്പായി അരച്ച് എടുക്കുക.
തേങ്ങ ,ചെറിയുള്ളി,പെരുംജീരകം,പച്ചമുളക്,മല്ലിയില,മഞ്ഞള്‍ പൊടി എന്നിവ മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ച് എടുക്കുക(ഒരുപാട് അരഞ്ഞ് പോവരുത്)
അരച്ച് വെച്ച അരി മാവില്‍ തേങ്ങ അരച്ചത് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം അരിപ്പൊടി ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ചെടുക്കുക(ആവശ്യാനുസരണം വെള്ളം ചേര്‍ക്കാം).
മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായ ചേരുവകള്‍
മുളക്‌പൊടി – 2 ടേബിള്‍ സ്പൂണ്‍ (ഇഷ്ടാനുസരണം)
മഞ്ഞള്‍ പൊടി – 3/4 ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കടുക്ക തൊലിയോടു കൂടി കഴുകി വൃത്തിയാക്കി കത്തി കൊണ്ട് കടുക്കയുടെ തോട് ഒന്ന് വിടര്‍ത്തിയ ശേഷം ഉള്‍ഭാഗം നന്നായി വൃത്തിയാക്കുക. ശേഷം കുഴച്ചു വെച്ച മാവ് കടുക്കയ്ക്ക് അകത്ത് നന്നായി നിറച്ച് കൊടുക്കുക. ഇത് ആവിയില്‍ വേവിക്കുക. നന്നായി വെന്ത് ചൂടാറിയാല്‍ പതുക്കെ തോട് മാറ്റണം (മാവില്‍ നിന്ന് കല്ലുമ്മക്കായ വിട്ട് പോവരുത്). മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായ ചേരുവകള്‍ അല്പം വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം ഓരോ കടുക്ക നിറച്ചത് നന്നായി മാരിനേറ്റ് ചെയ്ത് വയ്ക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക്ക നിറച്ചത് ബ്രൗണ്‍ കളറില്‍ ഫ്രൈ ചെയ്ത് എടുക്കാം.
Discussion about this post