പാചകം എന്നത് ഒരു കല തന്നെയാണ്. എന്നാല്‍ അമ്മമാരുടെ ഭക്ഷണത്തിന്റെ രുചി അത് വേറെ തന്നെയാണ്. ദാ ഈ മുത്തശ്ശി മാസ്സാണ്. കേള്‍ക്കണം ഇവരുടെ അടുക്കള വിശേഷം.. 106 വയസ്സായെങ്കിലും പ്രായത്തെ വെല്ലുന്ന പാചകമാണ് മുത്തശ്ശിയുടേത്. കുറച്ച് സാധനങ്ങള്‍ കൊണ്ട് വളരെ എളുപ്പത്തിലാണ് മുത്തശ്ശി ഓരോ വിഭവങ്ങളുണുണ്ടാക്കുന്നത്. അമ്മച്ചിയുടെ വിഭവങ്ങള്‍ക്ക് മുമ്പില്‍ ഏത് മെക്കിലിന് വിഭവങ്ങളും തോറ്റുപോകും.
ആന്ധ്ര പ്രദേശിലെ ഒരു ഗ്രാമത്തില്‍ മുത്തശ്ശി ഒറ്റക്കാണ് കഴിയുന്നത്. 11ാം വയസ്സില്‍ മസ്ത്താനമ്മ വിവാഹിതയായെങ്കിലും 22 വയസ്സില്‍ വിധവയാകേണ്ടി വന്നു. ഒരു നെല്‍പാടത്തിനു നടുവില്‍ അടുപ്പുകൂട്ടി കരിയിലകളും വിറകുകൊള്ളികളും ഉപയോഗിച്ചാണ് മുത്തശ്ശി പാചകം ചെയ്യുന്നത്. മുത്തശ്ശി ഒരിക്കലും ചെറിയ അളവില്‍ പാകം ചെയ്യാറില്ല. നിരവധി കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് മുത്തശ്ശി കടന്നിരിക്കുന്നെങ്കിലും വളരെയധികം നൂതന ചിന്താഗതിയുള്ള വ്യക്തി കൂടിയാണ്.
തണ്ണിമത്തനുള്ളില്‍ ചിക്കന്‍ വെച്ച് പാകം ചെയ്യുക, തക്കാളിക്കുള്ളില്‍ കോഴിമുട്ട വച്ച് ഓംലറ്റ് ഉണ്ടാക്കുക തുടങ്ങി മുത്തശ്ശിക്ക് തന്റേതായ വെറൈറ്റി ശൈലിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നതിലുപരി എല്ലാവര്ക്കും ഭക്ഷണം ഉണ്ടാക്കാന്‍ മുത്തശ്ശിക്കിഷ്ടമാണ്.
മാത്രമല്ല, എത്രവും പ്രായം ചെന്ന് യൂട്യൂബര്‍ കൂടിയാണ് മുത്തശ്ശി. 250,000 ത്തോളം വരിക്കാരാണ് മുത്തശ്ശിക്ക് യൂട്യൂബിലുള്ളത്. നല്ല വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുത്തശ്ശിയുടെ കുറച്ച് ടിപ്സ് കൂടി മനസ്സിലാക്കാവുന്നതാണ്.
Discussion about this post