ഏറെ ഔഷധഗുണമുള്ള ഒന്നാണ് മുളയരി. കൊഴുപ്പിന്റെ അംശം വളരെ കുറവാണ് എന്നത് കൊണ്ടുതന്നെ മുളയരി കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്‌ക്കെല്ലാം ആയുര്‍വേദത്തില്‍ മുളയരി നല്ലതാണ്. ഔഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാര്‍ എന്നിവയൊക്കെ തയ്യാറാക്കാം… മുളയരിപായസം എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍….
മുളയരി – ഒരു കപ്പ്
ശര്‍ക്കര പാനിയാക്കിയത് – ഒരു കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു ചറിയ സ്പൂണ്‍
തേങ്ങ ചുരണ്ടിയതു – പിഴിഞ്ഞെടുത്ത ഒന്നും രണ്ടും പാല്‍ – രണ്ടു കപ്പ് വീതം
നെയ്യ് – ഒരു വലിയ സ്പൂണ്‍
തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം..
മുളയരി ഏഴു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത്പാകത്തിനു വെള്ളം ചേര്‍ത്തു പ്രഷര്‍കുക്കറില്‍ വേവിക്കുക. വെന്ത അരിയിലേക്ക് ശര്‍ക്കര പാനിയാക്കിയതും ഏല യ്ക്കാപ്പൊടിയും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്തു തിളപ്പിക്കുക.
കുറുകിവരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കി തീ അണയ്ക്കുക.
നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തു ചേര്‍ത്തു മൂപ്പിച്ചു പായസത്തില്‍ ഒഴിക്കുക.
Discussion about this post