ഇറച്ചി വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇറച്ചികൊണ്ട് പല വിഭവങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളോരോരുത്തരും. അത്തരത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സ്വാദിഷ്ടമായ വിഭവമാണ് ഇറച്ചി അപ്പം.
ഇറച്ചി അപ്പം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ :-
ഇറച്ചി ഉപ്പിട്ടു വേവിച്ചു( ചീകിയെടുത്തത്)-250 ഗ്രാം
(കയമ അരി)- 1 കപ്പ്
തേങ്ങ 1 പകുതി
മുട്ട 1 എണ്ണം
ഉപ്പ് പാകത്തിന്
സവാള 1 (ചെറുത്)
പച്ചമുളക് 2 എണ്ണം
കറിവേപ്പില, മല്ലിയില
മുളകുപൊടി അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി 1 കഷണം
പാകം ചെയ്യുന്ന വിധം:-
അരി കുതിര്‍ത്തു വയ്ക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇവ പുരട്ടി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ഇവ ചെറുതായി മാത്രം പൊരിക്കുക. ഈ വെളിച്ചെണ്ണയില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില ഇവ ചെറുതായി കൊത്തിയരിഞ്ഞു വഴറ്റുക, മല്ലിയില തൂവുക, കുതിര്‍ത്തുവച്ച അരി, തേങ്ങ, മുട്ട, ഉപ്പ് ഇവ നേര്‍മയായി നന്നായി അരച്ചെടുക്കുക. ഇഡ്ഡലി തട്ടില്‍ വെളിച്ചെണ്ണ തടവി കുറച്ചു മാവൊഴിച്ചു മുകളില്‍ മസാലയിട്ടു വീണ്ടും മാവൊഴിച്ചു വേവിച്ചെടുക്കുക.
Discussion about this post