ചിക്കന്‍ ബിരിയാണിയേയും മട്ടന്‍ ബിരിയാനിയേയുമൊക്കെ അപേക്ഷിച്ച് വളരെ ചിലവു കുറവാണ് മുട്ട ബിരിയാണി ഉണ്ടാക്കാന്‍. അതേസമയം വളരെ രുചികരവുമാണ്
ആവശ്യമായ സാധനങ്ങള്‍
മുട്ട – 4 എണ്ണം (ആവശ്യം അനുസരിച്ച് )
ബസ്മതി അരി – അര കിലോ
സവാള – 3 എണ്ണം
ഇഞ്ചി, വെള്ളുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 6 എണ്ണം (എരിവ് ഇഷ്ടമുളളവര്‍ക്ക് ആവശ്യാനുസരണം പച്ചമുളക് ഇടാം )
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി- അര ടീസ്പൂണ്‍
തക്കാളി – 1 എണ്ണം
മല്ലിയില – കുറച്ച്
എണ്ണ- മൂന്ന് ടേബിള്‍സ്പൂണ്‍
നെയ്യ്- മൂന്ന് ടേബിള്‍സ്പൂണ്‍
പട്ട ,ഗ്രാമ്പു, ഏലക്ക – രണ്ടുവീതം
കശുവണ്ടി, മുന്തിരി- കുറച്ച്
ഉപ്പ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
മുട്ട പുഴുങ്ങി തൊലി കളഞ്ഞ് മാറ്റി വെക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേര്‍ത്ത് ഉപ്പിട്ട് വഴറ്റുക. നന്നായി വന്നതിനു ശേഷം ഗരം മസാല, മഞ്ഞള്‍, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്ത് ഒന്നൂടെ വഴറ്റുക. ശേഷം തക്കാളി, മല്ലിയില ചേര്‍ത്ത് നന്നായി വഴറ്റുക. പിന്നീട് പുഴുങ്ങിയ മുട്ട ചേര്‍ത്ത് ചൂടാക്കുക. മസാല റെഡിയായി..
ബസ്മതി അരി അരമണിക്കൂര്‍ കുതിര്‍ത്തുവെക്കുക. പാനില്‍ നെയ്യൊഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക, സവാള (കുറച്ചു )എന്നിവ വഴറ്റി അരിയുടെ ഇരട്ടി വെള്ളം, ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് ചെറുതീയില്‍ അടച്ചുവെച്ച് പാകമാകുന്നതുവരെ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാന്‍ മറക്കരുത്.
തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട മസാലയ്ക്ക് മുകളില്‍ വേവിച്ച അരി ചേര്‍ത്ത് വറുത്ത കശുവണ്ടിയും മുന്തിരിയും ചേര്‍ത്ത് അടച്ചുവെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. മുട്ട ബിരിയാണി റെഡി.
Discussion about this post