കുറച്ച് ചമ്മന്തിയുണ്ടെങ്കില്‍ ഇരട്ടി ചോറ് കഴിക്കാം. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് വെളുത്തുള്ളി. ഇവ കൊണ്ട് രുചികരമായ ചമ്മന്തിയുണ്ടക്കാം വളരെ എളുപ്പത്തില്‍.
ഇതിനാവശ്യമായ സാധനങ്ങള്‍
വെളുത്തുള്ളി – തൊലി കളഞ്ഞു വൃത്തിയാക്കിയത് ഒരു പിടി
തേങ്ങാ ചിരകിയത് -അര മുറി
മുളകുപൊടി -അര ടീസ്പൂണ്‍
വാളന്‍പുളി -ഒരു ചെറിയ കഷ്ണം
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം:
വെളുത്തുള്ളി അല്പം എണ്ണയില്‍ ചെറുതായി വഴറ്റി എടുക്കുക. ശേഷം തേങ്ങയും കറിവേപ്പിലയും പുളിയും അല്പം ഉപ്പും ചേര്‍ത്ത് ചെറുതായി വറുക്കുക. തേങ്ങാ ചെറുതായി മൂത്തു തുടങ്ങുമ്പോള്‍ മുളകുപൊടിയും ചേര്‍ക്കുക. ഒരു മിനിറ്റ് കൂടെ ചൂടാക്കിയെടുക്കുക. ശേഷം വറുത്തെടുത്ത വെളുത്തുള്ളിയും തേങ്ങയും അരച്ചെടുത്താല്‍ രുചികരമായ വെളുത്തുള്ളി ചമ്മന്തി റെഡി(മിക്സിയില്‍ ചമ്മന്തി ഉണ്ടാക്കുന്നതിലും രുചി അമ്മിക്കല്ലില്‍ ചമ്മന്തി അരച്ചെടുക്കുന്നതാണ്).
Discussion about this post