ഇന്ത്യക്കാര്‍കര്‍ക്ക് ഏറെ പ്രിയപ്പെട്ട മധുര പലഹാരമാണ് ലഡ്ഡു. വിശേഷ ദിവസങ്ങളില്‍ ഒന്നാമനാണ് ഇയാള്‍. ലഡ്ഡുവില്‍ വെറൈറ്റികള്‍ കണ്ടിട്ടുണ്ട്. റവ ലഡ്ഡു, മഞ്ഞ ലഡ്ഡു, എന്നിങ്ങനെ എന്നാല്‍ അല്‍പം വെറൈറ്റിയായി കാരറ്റ് കോക്കനട്ട് ഒന്ന് പരീക്ഷിച്ചാലോ….
ചേരുവകള്‍;
കാരറ്റ് – നാലെണ്ണം
നെയ്യ് – രണ്ടര വലിയ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് – മൂന്നു വലിയ സ്പൂണ്‍, നുറുക്കിയത്
പാല്‍ – മൂന്നു വലിയ സ്പൂണ്‍
തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍
ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
കാരറ്റ് തൊലി കളഞ്ഞു തുടച്ചുണക്കി ഗ്രേറ്റ് ചെയ്തു വയ്ക്കുക. നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരി മാറ്റി വയ്ക്കുക.ഇതേ പാനില്‍ കാരറ്റ് ചേര്‍ത്തു ചെറുതീയില്‍ പത്തു മിനിറ്റ് വഴറ്റുക. കാരറ്റ് നല്ല മൃദുവായി പച്ചമണം മാറുന്നതാണു പാകം. ഇതിലേക്കു പാല്‍ ചേര്‍ത്തു മൂന്നു മിനിറ്റ് വഴറ്റിയശേഷം തേങ്ങ ചുരണ്ടിയതു ചേര്‍ത്തിളക്കുക. ഇനി കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് ഏകദേശം അഞ്ചു മിനിറ്റ് ഇളക്കണം. കണ്ടന്‍സ്ഡ് മില്‍ക്ക് വറ്റി വരുന്നതാണു പാകം. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്ത കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി യോജിപ്പിക്കുക. അടുപ്പില്‍ നിന്നു വാങ്ങി ചൂടാറാന്‍ വയ്ക്കുക. പിന്നീട് ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോ ഉരുളയും തേങ്ങ ചുരണ്ടിയതില!്! പൊതിഞ്ഞു പാത്രത്തില്‍ നിരത്തിയോ പേപ്പര്‍ കപ്പില്‍ വച്ചോ വിളമ്പാം
Discussion about this post