ഉന്മേഷവും കരുത്തും നല്‍കി ശരീരത്തെ വിഷമുക്തമാക്കാന്‍ അഞ്ചു പാനീയങ്ങള്‍

ആരോഗ്യപ്രദമല്ലാത്ത ഭക്ഷണങ്ങള്‍ കാരണമുണ്ടാകുന്ന ശരീരത്തിന്റെ അസ്വസ്ഥകള്‍ ഒഴിവാക്കി വിഷമുക്തമാക്കാനും ചില പാനീയങ്ങള്‍ ഉപയോഗപ്രദമാണ്.

ആരോഗ്യ സംരക്ഷണത്തിനും ആരോഗ്യപ്രദമല്ലാത്ത ഭക്ഷണങ്ങള്‍ കാരണമുണ്ടാകുന്ന ശരീരത്തിന്റെ അസ്വസ്ഥകള്‍ ഒഴിവാക്കി വിഷമുക്തമാക്കാനും ചില പാനീയങ്ങള്‍ ഉപയോഗപ്രദമാണ്. ആരോഗ്യം തിരികെ കൊണ്ടു വരാന്‍ സഹായിക്കുന്ന ഈ ‘ഡീടോക്‌സ് ഡ്രിങ്കു’കളെ പരിചയപ്പെടാം.

വെള്ളരിയും പുതിനയും: സാലഡ് വെള്ളരിയും പുതിനയും ചേര്‍ന്നാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായി ക്കുകയും ചെയ്യും. സാലഡ് വെള്ളരിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.

ഇഞ്ചിയും നാരങ്ങയും: ഉദരത്തിന് സ്വാസ്ഥ്യം നല്‍കാനും ഉദരപ്രശ്‌നങ്ങള്‍ അകറ്റാനും ദഹനം എളുപ്പമാക്കാനും ഇഞ്ചി സഹായിക്കും. നാരങ്ങ ജീവകം സി, ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണെന്നതു കൊണ്ടുതന്നെ ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതും.

മച്ചാ ടീ: ഗ്രീന്‍ടീയുടെ ഇലകള്‍ പൊടിച്ച് തിളച്ച വെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചായയാണിത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള ഇത് ഊര്‍ജ്ജമേകുന്നതോടൊപ്പം കാലറി കത്തിച്ചു കളയുകയും ശരീരത്തെ വിഷമുക്തമാക്കുകയും ചെയ്യും.

ക്രാന്‍ബെറി ജ്യൂസ്: സ്വാഭാവികമായി ഒരു ഡൈയൂറെറ്റിക് ആണിത്. അമിത ജലാംശത്തെ ഇത് പുറന്തള്ളും. അണുബാധകളോടും രോഗങ്ങളോടും പൊരുതുന്ന നിരോക്‌സീകാരികള്‍ അടങ്ങിയ ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും.

ഉലുവ: ശരീരത്തിന്റെ ഉപാപചയനിരക്ക് കൂട്ടാന്‍ ഉലുവയ്ക്ക് കഴിയും. ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രാവിലെ കഴിക്കുകയാണ് ഉത്തമം.

Exit mobile version