ആരോഗ്യ സംരക്ഷണത്തിനും ആരോഗ്യപ്രദമല്ലാത്ത ഭക്ഷണങ്ങള്‍ കാരണമുണ്ടാകുന്ന ശരീരത്തിന്റെ അസ്വസ്ഥകള്‍ ഒഴിവാക്കി വിഷമുക്തമാക്കാനും ചില പാനീയങ്ങള്‍ ഉപയോഗപ്രദമാണ്. ആരോഗ്യം തിരികെ കൊണ്ടു വരാന്‍ സഹായിക്കുന്ന ഈ ‘ഡീടോക്സ് ഡ്രിങ്കു’കളെ പരിചയപ്പെടാം.
വെള്ളരിയും പുതിനയും: സാലഡ് വെള്ളരിയും പുതിനയും ചേര്‍ന്നാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായി ക്കുകയും ചെയ്യും. സാലഡ് വെള്ളരിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.
ഇഞ്ചിയും നാരങ്ങയും: ഉദരത്തിന് സ്വാസ്ഥ്യം നല്‍കാനും ഉദരപ്രശ്നങ്ങള്‍ അകറ്റാനും ദഹനം എളുപ്പമാക്കാനും ഇഞ്ചി സഹായിക്കും. നാരങ്ങ ജീവകം സി, ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണെന്നതു കൊണ്ടുതന്നെ ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതും.
മച്ചാ ടീ: ഗ്രീന്‍ടീയുടെ ഇലകള്‍ പൊടിച്ച് തിളച്ച വെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചായയാണിത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ള ഇത് ഊര്‍ജ്ജമേകുന്നതോടൊപ്പം കാലറി കത്തിച്ചു കളയുകയും ശരീരത്തെ വിഷമുക്തമാക്കുകയും ചെയ്യും.
ക്രാന്‍ബെറി ജ്യൂസ്: സ്വാഭാവികമായി ഒരു ഡൈയൂറെറ്റിക് ആണിത്. അമിത ജലാംശത്തെ ഇത് പുറന്തള്ളും. അണുബാധകളോടും രോഗങ്ങളോടും പൊരുതുന്ന നിരോക്സീകാരികള്‍ അടങ്ങിയ ഇത് കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും.
ഉലുവ: ശരീരത്തിന്റെ ഉപാപചയനിരക്ക് കൂട്ടാന്‍ ഉലുവയ്ക്ക് കഴിയും. ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രാവിലെ കഴിക്കുകയാണ് ഉത്തമം.
Discussion about this post