സ്കൂള്‍ വിട്ട് വരുന്ന നിങ്ങളുടെ കുട്ടികള്‍ക്കായി ഉണ്ടാക്കാം രുചികരമായ ഉന്നക്കായ. ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിക്കാന്‍ പൊതുവെ താല്‍പ്പര്യമില്ലാത്തവരാണ് മിക്ക കുട്ടികളും. എന്നാല്‍ അവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരമാണ് ഉന്നക്കായ.
ഇതിന് ആവശ്യമായ സാധനങ്ങള്‍
അധികം പഴുക്കാത്ത നേത്രപഴം – 1 കിലോ
തേങ്ങ ചിരട്ടിയത് – 1 മുറി
കോഴിമുട്ടയുടെ വെള്ള – 4 എണ്ണം
നെയ്യ് – 4 ടീസ്പൂണ്‍
ഏലക്ക പൊടിച്ചത് – 1 ടീസ്പൂണ്‍
പഞ്ചസാര -200 ഗ്രാം
അണ്ടിപ്പരിപ്പ് വറുത്ത് – 100 ഗ്രാം
കിസ്മിസ് ചൂടക്കിയത് – 100 ഗ്രാം
എണ്ണ -500 ഗ്രാം
റൊട്ടി പൊടി – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ ഒരു വിസില്‍ വരും വരെ പഴം വേവിക്കുക. എന്നിട്ട് പഴം തൊലി കളഞ്ഞു ഇളം ചൂടോടെ മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അടിച്ചു വക്കുക. ശേഷം തേങ്ങ ചിരകിയതും, ഏലക്ക പൊടിച്ചതും, അണ്ടിപ്പരിപ്പ് വറുത്തതും, കിസ്മിസ് ചൂടക്കിയതും ഒരു പത്രത്തില്‍ ഇളക്കി വക്കുക.
അരച്ച് വച്ചിരിക്കുന്ന പഴം ചെറിയ ഉരുളയാക്കി കൈ വെള്ളയില്‍ വെച്ചു പരത്തി അതിനുളളില്‍ ഇളക്കി വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക.(കയ്യില്‍ എണ്ണ പുരട്ടുന്നത് നന്ന് )
എന്നട്ട് ഒരു ഫ്രൈപാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കിവക്കുക. ഉരുട്ടി വച്ചിരിക്കുന്ന ഉന്നക്കായ കോഴിമുട്ടയുടെ വെള്ളയില്‍ മുക്കി, റൊട്ടി പൊടിയില്‍ മുക്കി ചൂടാക്കി വച്ചിരിക്കുന്ന ഫ്രൈപാനില്‍ ഉരുട്ടി എടുത്ത ഉരുളകള്‍ ഇതില്‍ ഇട്ട് പൊരിച്ചു ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ ഏടുത്ത് വിളമ്പാം
Discussion about this post