നാലുമണി പലഹാരത്തില്‍ ഒരു വ്യത്യസ്തത..!ചക്ക ഈന്തപ്പഴം കിണ്ണത്തപ്പം

മലയാളികള്‍ക്ക് ഇഷ്ടപ്പെട്ടതും എളുപ്പത്തില്‍ ഉണ്ടാക്കാനാകുന്നതുമായ വിഭവമാണ് കിണ്ണത്തപ്പം അല്ലെങ്കില്‍ വട്ടയപ്പം. കൂടുതലായും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ് ഈ വിഭവം ട്രൈ ചെയ്യാറുള്ളത്. എന്നാല്‍ വ്യത്യസ്തമായി ചക്കയും ഈന്തപ്പഴവും ഉപയോഗിച്ച് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..? ഇല്ലെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കികോളൂ….

ചേരുവകള്‍

അരി – 1 കപ്പ് (4 മണിക്കൂര്‍ കുതിര്‍ക്കണം )
ചക്ക – 1 കപ്പ് (നെയ് ചേര്‍ത്ത് വരട്ടി വെക്കണം)
ഈന്തപ്പഴം – 1 1/2 കപ്പ് കൂടുതല്‍ മധുരം വേണമെങ്കില്‍ കൂടുതല്‍ ഇടാം. ഏലയ്ക്കപൊടിച്ചത് – ആവശ്യത്തിന്
തേങ്ങ – 1/2 മുറി
ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം

അരി കുതിര്‍ത്ത ശേഷം കഴുകി എടുത്തു അതിലേക്കു ചക്ക വരട്ടിയത്, ഈന്തപ്പഴം കുരുകളഞ്ഞത്, കുറച്ചു വെള്ളം, തേങ്ങ എന്നിവ ചേര്‍ത്തു നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക എന്നിട്ട് ഏലയ്ക്ക പൊടി ഉപ്പ് ചേര്‍ത്ത് ഇളക്കി ഇഡലി ചെമ്പില്‍ ഒരു വട്ട പാത്രത്തില്‍ വെച്ച് വേവിച്ചു എടുക്കുക ടേസ്റ്റി കിണ്ണത്തപ്പം റെഡി. ഈന്തപ്പഴം ഇഷ്ടം ഇല്ലാത്തവര്‍ ചക്കയുടെ കൂടെ ശര്‍ക്കര ഇട്ട് വരട്ടി എടുത്തോ അല്ലെങ്കില്‍ ശര്‍ക്കരവെള്ളം ചേര്‍ക്കുകയോ ചെയാം.

Exit mobile version