അമൃത ലക്ഷ്മി
രുചികരമായ പുഡിങ് കഴിക്കാൻ തോന്നുന്നുണ്ടോ. വീട്ടിൽ ഇഡലി പത്രം ഉണ്ടെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കു. ക്യാരമൽ പുഡ്ഡിംഗ് തയ്യാറാക്കുവാൻ നമുക്ക് താഴെ പറഞ്ഞിരിക്കുന്ന ചേരുവകളും 30 മിനുട്ടും മതി. ഇത്രയും കൊണ്ട് മൂന്ന് പുഡിങ് തയാറാക്കാം.
3 tbsp പഞ്ചസാര
3 tbsp വെള്ളം
1/2 കപ്പ് തൈര്
1/2 കപ്പ് പാല്
1/2 കപ്പ് കണ്ടെൻസ്ഡ് മിൽക്ക്
1 tbsp കസ്റ്റാർഡ് പൌഡർ
1/2 tbsp വാനില എസ്സെൻസ്
ഒരു നോൺ സ്റ്റിക്ക് പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ചെറിയ തീയിൽ നന്നായി ഇളക്കുക. പഞ്ചസാര കുറുകി കാരമലൈസ് ചെയ്യുമ്പോൾ അത് തീയിൽ നിന്ന് മാറ്റി വെക്കുക.
പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ നന്നായി നെയ്യ് പുരട്ടിയതിനു ശേഷം ആദ്യം തയാറാക്കിയ പഞ്ചസാര ലായിനി അതിലേക്കു പകർത്തി വെക്കുക.
മറ്റൊരു പാത്രത്തിൽ ബാക്കി എല്ലാ ചേരുവകളും നന്നായി ചേർത്തിളക്കിയ ശേഷം അത് പഞ്ചസാര ലായനി ഒഴിച്ച് തയാറാക്കി വെച്ചിരിക്കുന്ന പുഡ്ഡിംഗ് ബൗളിലേക്കു പകർത്തുക.
ഇത് 2025 മിനുട്ട് ഇഡലി പാത്രത്തിൽ ആവി കെട്ടുക. ചൂട് ആറിയ ശേഷം ഫ്രിഡ്ജിലേക്കു മാറ്റി തണുപ്പിച്ചു കഴിച്ച് നോക്കു…
ഉഷാർ ആകും.
Discussion about this post