കൊച്ചി: ഡിസംബര്‍ 1 മുതല്‍ എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ഭക്ഷണവ്യാപാരം ബഹിഷ്കരിക്കാന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാകമ്മിറ്റി തീരുമാനം. ഓണ്‍ലൈന്‍ കമ്പനികളുടെ ചൂഷണത്തില്‍ പ്രതിഷേധിച്ചും ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ മനംമടുത്തുമാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍ നിന്നു ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു. കൂടാതെ ഓഫറുകളുടെ പേരിലും ഹോട്ടലുകളെ ചൂഷണം ചെയ്യുന്നു. ഇതുമൂലം വന്‍ നഷ്ടമാണ് ഹോട്ടലുടമകള്‍ അനുഭവിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകള്‍ നല്കുന്നു. എന്നാല്‍ ഇത് ചെറുകിട ഭക്ഷണവ്യാപാര മേഖലയെ തകര്‍ക്കുന്നു. ഓഫറുകളുടെ നഷ്ടം പൊതുജനങ്ങളില്‍നിന്ന് ഈടാക്കുവാനുമുള്ള കോര്‍പ്പറേറ്റ് തന്ത്രമാണ് ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്നതെന്നു കെഎച്ച്ആര്‍എ ആരോപിച്ചു.
Discussion about this post