ഗുലാബ് ജാം ഇഷ്ടമുളളവര്‍ക്ക് പരീക്ഷിക്കാന്‍ പറ്റിയൊരു ഡസേര്‍ട്ടാണ് ഗുലാബ് ജാമൂന്‍ കസ്റ്റാര്‍ഡ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഇത് തീര്‍ച്ചയായും നിങ്ങളുടെ കുട്ടികള്‍ക്ക് ഇഷ്ടമാകും.
ആവശ്യമായ സാധനങ്ങള്‍
ഗുലാബ് ജാമുന്‍ -7 എണ്ണം
കസ്റ്റാര്‍ഡ് പൗഡര്‍ -3 ടേബിള്‍ സ്പൂണ്‍
പാല്‍ -2 കപ്പ് + 4 ടേബിള്‍ സ്പൂണ്‍
പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
ഏലക്കാ പൗഡര്‍ -കാല്‍ ടീ സ്പൂണ്‍
അണ്ടി ,ബദാം, പിസ്ത ചോപ്പ് ചെയ്തത്
തയ്യാറാക്കുന്ന വിധം
4 ടേബിള്‍ സ്പൂണ്‍ പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍ മികസ് ചെയ്ത് മാറ്റിവെക്കുക . ബാക്കി പാലില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ കസ്റ്റാര്‍ഡ് ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകി വന്നാല്‍ ഏലക്കാ പൗഡര്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് തീ ഓഫ് ചെയ്യുക. ചൂട് പോയതിന് ശേഷം ഒരു സേര്‍വിംഗ് ഗ്ലാസില്‍ ഗുലാബ് ജാമുന്‍ ഇടുക. അതിന് മുകളില്‍ ചോപ്പ് ചെയ്ത നട്ട്‌സ് ഇടുക. ശേഷം കസ്റ്റാര്‍ഡ് ഒഴിച്ചു കൊടുത്ത് മുകളില്‍ ഗുലാബ് ജാമുന്‍ ,സുകര്‍ സിറപ്പ്,നട്ട്‌സ് ഇട്ടു കൊടുക്കുക. ടേസ്റ്റി ഗുലാബ് ജാമുന്‍ റെഡി.ഫ്രിഡ്ജില്‍ വെച്ച് തണുത്തതിന് ശേഷം കഴിക്കാം.
Discussion about this post