മാമ്പഴക്കാലമാണ് വരാന്‍ പോകുന്നത്. മാങ്ങ ഉപയോഗിച്ച് നമുക്ക് എളുപ്പത്തില്‍ മാമ്പഴ കുലുക്കി സര്‍ബത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടമാകും മാമ്പഴ കുലുക്കി സര്‍ബത്ത്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാനും സാധിക്കും.
ആവശ്യമായ സാധനങ്ങള്‍
മാങ്ങ- 1
ചെറുനാരങ്ങ- 1
പച്ചമുളക് – 1
കസ്കസ് 2 ടീസ്പൂണ്‍
ഇഞ്ചി – അര ടീസ്പൂണ്‍
പഞ്ചസാര സിറപ് – അരഗ്ലാസ്
വെള്ളം- നല്ല തണുത്ത വെള്ളം
ഐസ്- തണുപ്പ് ഇഷ്ടമുളളവര്‍ മാത്രം ഉപയോഗിക്കുക
തയ്യാറാക്കുന്ന രീതി
ഒരു വലിയ ഗ്ലാസില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് അതിലേക് പഞ്ചസാര ലായനി ഒഴിച്ച് മംഗോ അരിഞ്ഞതും ചെറുനാരങ്ങ അരിഞ്ഞതും പച്ചമുളകും കസ്കസും വെള്ളവും ചേര്‍ത്തു 2 ഗ്ലാസ് ഉപയോഗിച്ച് നന്നായി കുലുക്കുക. ശേഷം സെര്‍വിംഗ് ഗ്ലാസില്‍ ഒഴിച്ച് കുടിക്കുക.
Discussion about this post