ചിക്കന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിക്കാന്‍ പറ്റിയ ഒരു കിടിലന്‍ വിഭവമാണ് ഇറച്ചിച്ചോര്‍. ഭൂരിഭാഗം കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന വിഭവമാണിത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാനും സാധിക്കും.
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍-1കിലോ
സവാള – 4
തക്കാളി – 3
പച്ചമുളക് – 10
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് – 2 സ്പൂണ്‍
മല്ലിയില, പുതിനയില – 1/2 കപ്പ്
മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
ഗരം മസാല – 1 സ്പൂണ്‍
തൈര് – 1 കപ്പ്
ബസുമതി അരി – 4 ഗ്ലാസ്
വെള്ളം – 6 ഗ്ലാസ്
പട്ട, ഗ്രാമ്പു, ഏലക്ക
മല്ലിയില, പുതിനയില
തയ്യാറാക്കുന്ന വിധം
പാനില്‍ എണ്ണ ഒഴിച്ച് സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നവ വഴറ്റുക. ഇതിലേക്ക് ഗരം മസാല, മഞ്ഞള്‍പ്പൊടി, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്തിളക്കുക. ചിക്കന്‍, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.
അരി കഴുകി 1/2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം, വെള്ളം കളഞ്ഞു വയ്ക്കുക. ഒരു വലിയ പാത്രത്തില്‍ വെള്ളം, പട്ട, ഗ്രാമ്പു, ഏലക്ക, എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് അരിയും ഉപ്പും ചേര്‍ത്തു വേവിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ചിക്കന്‍ ചാറോടു കൂടി ചേര്‍ത്ത് ഇളക്കി മൂടിവച്ച് വേവിക്കുക. മല്ലിയില, പുതിനയില, അരിഞ്ഞത് എന്നിവ ചേര്‍ക്കുക.
Discussion about this post