നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണത്തോട് ഏകദേശം സാമ്യമുള്ള ഭക്ഷണരീതിയാണ് പാകിസ്താനികള്‍ക്കും. എന്നാല്‍ പാകിസ്താനികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഫിര്നിയെ നമുക്ക് അത്ര പരിചയം പോരാ….. പക്ഷെ രുചിയേറിയ പാക് ഫിര്‍നി നമുക്ക് വീട്ടില്‍ ഉണ്ടാക്കാം… ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…
ചേരുവകള്‍:
പാല് – ഒരു ലിറ്റര്‍
അരി കുതിര്‍ത്തത് – 5 ടേബിള്‍സ്പൂണ്‍
കുങ്കുമപ്പൂവ് – ഒനു നുള്ള്
പഞ്ചസാര – മുക്കാല്‍ കപ്പ്
ഏലക്കായ – അര ടീസ്പൂണ്‍
പിസ്ത നുറുക്കിയത് – 15എണ്ണം
തയ്യാറാക്കുന്ന വിധം:
പാല് തിളപ്പിക്കുക. അരിയില്‍ അല്പം വെള്ളം ചേര്‍ത്ത് മിക്സിയിലിട്ട് തരുതരുപ്പായി അരച്ചെടുക്കാം. തിളയ്ക്കുന്ന പാലിലേക്ക് അരി അരച്ചതും ശേഷം കുങ്കുമപ്പൂവും തുടരെ ഇളക്കാം. ഇനി പഞ്ചസാരയും ഏലക്കായ പൊടിച്ചതും ചേര്‍ത്ത് വേവിക്കുക. അരി നല്ല മൃദുവാകുന്നതുവരെ. അവസാനം വിളമ്പുന്ന ബൗളിലേക്ക് മാറ്റി, ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കാം.പിസ്ത ഉപയോഗിച്ച് അലങ്കരിക്കാം.
Discussion about this post