വീട്ടില്‍ തന്നെ സമൃതമായി വളരുന്ന ഒന്നാണ് പപ്പായ. പപ്പായ കൊണ്ട് നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുംപോലുമില്ലാത്ത നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. പഴുത്ത പപ്പായക്കും ആവശ്യക്കാര്‍ എറെയാണ്. പച്ച പപ്പായ കൊണ്ട് പപ്പായ കറി, പപ്പായ തോരന്‍, പച്ചെടി തുടങ്ങിയ വിഭവങ്ങളെല്ലാം ഉണ്ടാക്കാം. പപ്പായ മെഴുക്കുപുരട്ടി ചുരുക്കം ചില ആളുകളെ കേട്ട് കാണും. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് വറ്റല്‍മുളക് എന്നിവ ചേര്‍ക്കാം. ഇതിലേക്ക് ചതച്ച വെളുത്തുള്ളി ചേര്‍ത്ത് ചെറുതായി മൂപ്പിക്കാം, നിറം അല്‍പം മാറി വരുമ്പോള്‍ തന്നെ പപ്പായ ചേര്‍ക്കാം. ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വെച്ച് വേവിയ്ക്കാം …വെള്ളം ഒരല്‍പം തളിച്ചുകൊടുത്താല്‍ മതി.
പപ്പായ വെന്തുവരുമ്പോള്‍ തേങ്ങാ ചേര്‍ത്ത് ചെറുതീയില്‍ തന്നെ അല്‍പം നേരം കൂടെ പാകം ചെയ്തു വാങ്ങി വെയ്ക്കുക. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് പപ്പായ മെഴുക്കുപുരട്ടി ഉണ്ടാക്കാം.
Discussion about this post