പാചകത്തില്‍ എന്നും വ്യത്യസ്തത സൃഷ്ടിക്കുന്ന മലയാളികള്‍ക്ക് ഇതാ ഒരു സ്‌പെഷ്യല്‍ ഐറ്റം. പച്ച സാമ്പാര്‍, എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ…
ചേരുവകള്‍
* വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍
* ഉലുവയില – കാല്‍ കപ്പ്
* പച്ചമുളക് – നാല്,ആറ്, രണ്ടായി മുറിച്ചത്
* സവാള – ഒന്ന്, കഷണങ്ങളാക്കിയത്
* ഉരുളക്കിഴങ്ങ് – രണ്ട്, കഷണങ്ങളാക്കിയത്
* തക്കാളി – ഒന്ന്, കഷണങ്ങളാക്കിയത്
* തുവരപ്പരിപ്പ് – ഒരു കപ്പ്
* മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
* ഉപ്പ് – പാകത്തിന്
* വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
* കടുക് – ഒരു വലിയ സ്പൂണ്‍
* വറ്റല്‍മുളക് – രണ്ട്, കഷണങ്ങളാക്കിയത്
* കറിവേപ്പില – ഒരു തണ്ട്
* കായംപൊടി – രണ്ടു നുള്ള്
* നാരങ്ങാനീര് – രണ്ടു വലിയ സ്പൂണ്‍
* മല്ലിയില അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റി മാറ്റി വയ്ക്കുക.മൂന്നാമത്തെ ചേരുവ കുക്കറിലാക്കി പാകത്തിന് വെള്ളമൊഴിച്ചു വേവിക്കുക.ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന ഉലുവയിലയും പച്ചമുളകും ചേര്‍ത്തിളക്കി തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവയും കായംപൊടി രണ്ടു നുള്ളും യഥാക്രമം ചേര്‍ത്തു മൂപ്പിച്ച് തിളച്ചുകൊണ്ടിരിക്കുന്ന മിശ്രിതത്തിലൊഴിക്കുക. ആറാമത്തെ ചേരുവ ചേര്‍ത്തിളക്കി വിളമ്പാം.