മോര് കറി കൂട്ടി ചോറുണ്ണാന്‍ ഒരു പ്രത്യേക രുചിയാണ്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന വ്യത്യസ്ത മോര് കറികള്‍ ഉണ്ട്. പലതരം പച്ചക്കറി മോരില്‍ ഇട്ടു വയ്ക്കാം. ഇന്ന് നമ്മുക്ക് വറ്റല്‍ മുളകും, ജീരകം, കുരുമുളകുമൊക്കെ ഇട്ട ഒരു മോര് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
പാനില്‍ എണ്ണ ചൂടായി വരുമ്പോള്‍ ഉലുവ, കറിവേപ്പില,വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് തേങ്ങ, ജീരകം കുരുമുളക്, പച്ചമുളക് എന്നിവ നന്നായി അരച്ചെടുത്ത അരപ്പ് ചേര്‍ക്കുക. ഇത് ചെറുതായി വഴറ്റിയെടുക്കുക ഇതിലേക്ക് മോര്/ അല്ലെങ്കില്‍ തൈര് ചേര്‍ക്കാം. ഉപ്പ് നോക്കാം, മഞ്ഞള്‍ പൊടി ആവശ്യത്തിന് ചേര്‍ക്കാം. തൈര് ഒഴിച്ചതിനുശേഷം തിളയ്ക്കാതെ നോക്കണം. ഇങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ രുചികരമായ മോര് കറി ഉണ്ടാക്കാം.
Discussion about this post