ഉള്ളി കൊണ്ടുള്ള വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കുമല്ലോ. മലയാളികള്‍ ഒട്ടുമിക്ക ഭക്ഷണ വിഭവങ്ങളിലും ഉള്ളി ചേര്‍ക്കാറുണ്ട്. എന്നാല്‍ പൊള്ളുന്ന ഉള്ളി വില പലരെയും നിരാശരാക്കിയിരിക്കുകയാണ്. ഉള്ളി ചേര്‍ക്കേണ്ടിടത്ത് ഇപ്പോള്‍ കാബേജും കോളിഫ്ലവറുമൊക്കെയാണ് ചേര്‍ക്കുന്നത്. എങ്കിലും ഉള്ളി കൊണ്ടുള്ള വിഭവങ്ങള്‍ക്ക് പ്രിയം കൂടുതലാണ്. ഇന്ന് നമ്മുക്ക് ഉള്ളി കൊണ്ടുള്ള ഉള്ളിത്തീയല്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
തേങ്ങ ചിരകിയത്, രണ്ട് ഉള്ളി, 2-3 കറിവേപ്പില, ഇവ ബ്രൗണ് നിറമാവുന്നതു വരെ മൂപ്പിക്കുക. അതിലേക്ക് മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി ഇവ ചേര്‍ത്ത് കരിയാതെ ചൂടാക്കി, എണ്ണ തെളിയുന്ന വിധത്തില്‍ നന്നായി അരച്ചു വയ്ക്കുക. ഉള്ളി വൃത്തിയാക്കി നീളത്തില്‍ ചെറുതായി അരിഞ്ഞു വയ്ക്കുക. വാളന്‍പുളി കുറച്ച് ചൂട് വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക. ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി അതിലേക്കു ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വാളന്‍പുളി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിച്ചതിലേക്ക് വറുത്തരച്ച അരപ്പിട്ട് നന്നായി തിളച്ചു കഴിഞ്ഞാല്‍ വാങ്ങാം. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി കടുക്, അല്‍പം ഉലുവ, ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില ചേര്‍ത്ത് കടുക് വറുത്തു കറിയിലേക്കു ചേര്‍ത്താല്‍ സ്വാദിഷ്ടമായ ഉള്ളിതീയല്‍ തയ്യാര്‍.
Discussion about this post