കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ കേക്ക് ഏറെ ഇഷ്ടമാണ്. വീട്ടില്‍ ഓവന് ഇല്ലാത്തുകൊണ്ട് കേക്ക് ഉണ്ടാക്കാന്‍ സാധിക്കാത്തവര്‍ക്കായി ഓറഞ്ച് സ്പോഞ്ച് കേക്ക്. വളരെ എളുപ്പത്തില്‍ കുക്കറില്‍ ഉണ്ടാക്കാം.
ആവശ്യമായ സാധനങ്ങള്‍
മൈദ -2 കപ്പ്
മുട്ട -3
ബട്ടര്‍ -1കപ്പ് (ഉപ്പില്ലാത്തത്)
പഞ്ചസാര -1കപ്പ് (പാടിച്ചത്)
ഓറഞ്ച് ജ്യൂസ് -1/4 കപ്പ്
ബേക്കിംഗ് പൌഡര്‍ -2ടീസ്പൂണ്‍
ഉപ്പ് -1/2ടീസ്പൂണ്‍
ഓറഞ്ചിന്റെ തൊലി -1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി അരിച്ചെടുത്ത് വയ്ക്കുക. ഓറഞ്ച് ജ്യൂസ് തയ്യാറാക്കി വയ്ക്കുക. ഒരു ബൗളില്‍ ബട്ടറും പഞ്ചസാരയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേയ്ക്ക് മുട്ട ഓരോന്നായി ചേര്‍ത്ത് നല്ല സോഫ്റ്റ് ആകുന്നത് വരെ ബീറ്റ് ചെയ്യുക. അതിലേയ്ക്ക് ഓറഞ്ച് ജ്യൂസ് ,തൊലി എന്നിവ ചേര്‍ത്ത് നന്നായി സോഫ്റ്റ് അകുന്നതുവരെ ബീറ്റ് ചെയ്യുക. അതിനുശേഷം അരിച്ചു വച്ച കൂട്ട് ചേര്‍ത്ത് യോജിപ്പിക്കുക.
കുക്കറില്‍ അല്പം നെയ്യ് ഒഴിച്ച് തടവി കേക്ക് കൂട്ട് ഒഴിച്ച് ചെറു തീയില്‍ വേവിച്ചു എടുക്കുക. (ഗ്യാസില്‍ പരന്ന പാന്‍ വച്ചിട്ട് കുക്കര്‍ വയ്ക്കുകയാണെങ്കില്‍ അടിഭാഗം കരിഞ്ഞുപോകാതെ കിട്ടും).
Discussion about this post