ചിക്കന്‍ കറി മിക്ക ആളുകള്‍ക്കും ഇഷ്ടമായിരിക്കും. എളുപ്പത്തില്‍ കുരുമുളക് കോഴി പിരളന്‍ ഒരു ചിക്കന്‍ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ ചിക്കന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ മുളകുപൊടി, അല്‍പ്പം മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഒരു സ്പൂണ്‍ ഗരം മസാല, എന്നിവ മിക്‌സ് ചെയുക. ശേഷം അരമണിക്കൂര്‍ വെക്കുക. പിന്നീട് പാനില്‍ എണ്ണ ചൂടാക്കി ഇരുപുറവും മൊരിച്ചെടുക്കുക.
മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി മൂന്നു സവാള അരിഞ്ഞത്, ഇഞ്ചി പച്ചമുളക് ,വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് തീയ് കുറച്ചശേഷം ഓരോ സ്പൂണ്‍ മുളകുപൊടി, മല്ലിപ്പൊടി ഒരു വലിയ സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക, വേണമെങ്കില്‍ ഒരു തക്കാളി കൂടെ ചേര്‍ക്കാം. മൊരിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ചെറുതീയില്‍ അടച്ചു 10 മിനിട്ടു വെച്ചശേഷം തുറന്നു വെള്ളം വറ്റിച്ചെടുക്കുക. പച്ചമുളകിനു പകരം കാപ്‌സിക്കം ചേര്‍ത്താല്‍ വേറൊരു ടേസ്റ്റ് കിട്ടും. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് സ്വാദിഷ്ടമായ കുരുമുളക് കോഴി പിരളന്‍ റെഡി ഉണ്ടാക്കാം.
Discussion about this post