ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. തോരന്‍, വിവിധ തരം കറി, ചമന്തി, ഇങ്ങനെ വ്യത്യസ്ത വിഭവങ്ങള്‍ ഉണ്ടാക്കാം. ഈ പച്ചക്കറിയുടെ കളറും പലരെയും ബീറ്റ്റൂട്ടിലേക്ക് ആകര്‍ഷിക്കുന്നു. ബീറ്റ്റൂട്ട് കൊണ്ട് ചിപ്സ് ഉണ്ടാക്കുന്നത് പലര്‍ക്കും അറിഞ്ഞ് കാണാന്‍ ഇടയില്ല. എങ്ങനയെന്ന് നോക്കാം.
ബീറ്റ്റൂട്ട് കനംകുറച്ച് വട്ടത്തിലോ നീളത്തിലോ അരിയാം. ശേഷം ആവശ്യത്തിന് ഉപ്പ് നന്നായി പുരട്ടി വയ്ക്കുക. ബീറ്റ്റൂട്ടില്‍ മുഴുവന്‍ ആകുന്ന രീതിയില്‍ വേണും പുരട്ടാന്‍. എരിവ് ഇഷ്ടമാണെങ്കില്‍ അല്പം മുളകുപൊടിയും ഉപയോഗിക്കാം. ബീറ്റ്റൂട്ടില്‍ ഇവയെല്ലാം പിടിച്ചതിന് ശേഷം ഇത് ഓവനില്‍ ബേക്ക് ചെയ്യുകയോ എണ്ണയില്‍ വറുത്തെടുക്കുകയോ ചെയ്തോളൂ. കിടിലന്‍ ബീറ്റ്റൂട്ട് ചിപ്സ് ഇങ്ങനെ എളുപ്പത്തില്‍ തെയാറാക്കാം.
Discussion about this post