കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഏറെ പ്രീയപ്പെട്ട വിഭവമാണ് പനീര്‍. വിട്ടീല്‍ തന്നെ എളുപ്പത്തില്‍ പനീര്‍ മസാല എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
പനീര്‍ – 250 ഗ്രാം ചെറിയ കഷ്ണങ്ങളായി മുറിച്ചത്
സവാള – 3 എണ്ണം കനം കുറഞ്ഞ് നീളത്തല്‍ അരിഞ്ഞത്.
തക്കാളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 5 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി -10 അല്ലി ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പ്പൊടി -അര സ്പൂണ്‍
മല്ലിപ്പൊടി -1 സ്പൂണ്‍
കുരുമുളകുപൊടി- 1 സ്പൂണ്‍
ഇറച്ചി മസാല -1 സ്പൂണ്‍
മല്ലിയില -കുറച്ച്
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ് വെച്ച ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ പനീര്‍ വറുത്ത് മാറ്റി വെയ്ക്കുക. തുടര്‍ന്ന് പാനില്‍ 2 സ്പൂണ്‍ എണ്ണ ഒഴിച്ച് അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവയിട്ട് വഴറ്റുക. തുടര്‍ന്ന് അതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മസാലപ്പൊടി കുരുമുളക് പ്പൊടി തുടങ്ങിയവയിട്ട് തീ കുറച്ച് വെച്ച് മൂപ്പിക്കു.
ശേഷം ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ഇട്ട് തീ കൂട്ടി വെച്ച് വഴറ്റുക. നന്നായി കുഴഞ്ഞ് വരുമ്പോള്‍ നേരത്തെ വറുത്ത് വെച്ചിരിക്കുന്ന പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക. (ചൂടുവെള്ളം ഉപയോഗിക്കാം)വെന്ത് മസാല പനീര്‍ കഷ്ണങ്ങളില്‍ പുരണ്ടു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. തുടര്‍ന്ന് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.
Discussion about this post