കുഞ്ഞു കുത്തുകളുള്ള കുഞ്ഞുകുത്തപ്പം നിങ്ങള്‍ക്ക് വീട്ടില്‍ ഉണ്ടാക്കാം അതും വളരെ എളുപത്തില്‍ . കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇഷ്ടപെടുന്നവിഭവമാണിത്. കുഞ്ഞുകുത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
ബസുമതി അരി – അര കിലോ
തേങ്ങ – ഒരു വലിയ മുറി
യീസ്റ്റ് – ഒരു നുള്ള്
ചോറ് – കാല്‍ കപ്പ്
മുട്ടയുടെ വെള്ള – ഒന്ന്
ശര്‍ക്കര – 350 ഗ്രാം
വെളിച്ചെണ്ണ – 100 മില്ലി
വെളുത്ത ഉണക്കമുന്തിരി – 50 ഗ്രാം
കശുവണ്ടി – 100 ഗ്രാം
ജീരകം – ഒരു നുള്ള്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍
നെയ്യ് – ഒരു സ്പൂണ്‍
തേങ്ങാക്കൊത്ത് – ഒരു സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
അരി നന്നായി കുതിര്‍ത്ത് തേങ്ങ ചിരകിയത്, യീസ്റ്റ്, ചോറ്, മുട്ടയുടെ വെള്ള, പകുതി ഭാഗം കശുവണ്ടി എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇഡ്ഡലിമാവിന്റെ അയവിലായിരിക്കണം. ശര്‍ക്കര ഉരുക്കി അരിച്ചശേഷം അതില്‍ അരച്ചുവെച്ച മാവ് ചേര്‍ത്ത് അടുപ്പത്ത് വെച്ച് കട്ടകെട്ടാതെ തുടരെ ഇളക്കി നന്നായി ചൂടാക്കുക. തിളയ്ക്കരുത്. ഇതില്‍ നെയ്യില്‍ വറുത്ത തേങ്ങാക്കൊത്ത്, മുന്തിരി, കശുവണ്ടി, ഏലയ്ക്കാപ്പൊടി, ജീരകം എന്നിവ ചേര്‍ത്ത് ഇളക്കിവെയ്ക്കുക. ഒരു നോണ്‍സ്റ്റിക്ക് അപ്പച്ചട്ടി (ചെറുത്) അടുപ്പില്‍ വെച്ച് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വലിയ സ്പൂണ്‍ കൊണ്ട് രണ്ട് പ്രാവശ്യം മാവൊഴിക്കുക. ചുറ്റിലും വെളിച്ചെണ്ണ തൂവി ചെറുതീയില്‍ വേവിച്ച് കുഞ്ഞുകുത്തുകളുള്ള മൃദുവായ കുഞ്ഞുകുത്തപ്പം ചുട്ടെടുക്കാം.
Discussion about this post