400 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഫുഡ് പാണ്ട

food panda
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ ഫുഡ് പാണ്ട കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു. വിതരണശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 400 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. അടുത്ത 12-15 മാസത്തിനുള്ളില്‍ രാജ്യവ്യാപകമായി 25,000 ഡെലിവറി റൈഡര്‍മാരെ നിയമിക്കാനും ഫുഡ് പാണ്ടയ്ക്കു പദ്ധതിയുണ്ട്. നഗരവത്കരണം, ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വര്‍ധന, വലിയ വരുമാനം തുടങ്ങിയവ ഭക്ഷണം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് ബിസിനസ് വികസിപ്പിക്കാനാണ് ഫുഡ് പാണ്ടയുടെ ശ്രമം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)