പ്രമേഹരോഗികള്‍ കഴിക്കേണ്ട ഉച്ചഭക്ഷണം ഇവയാണ്

പ്രമേഹരോഗികള്‍ ഉച്ചനേരത്ത് ഊണിനു പകരം മറ്റു ചില ഡയറ്റ് വിഭവങ്ങള്‍ പരീക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 1. വെജിറ്റബിള്‍ സാലഡ്- ഉച്ചയ്ക്ക് സാലഡോ എന്നു നിരാശപ്പെടാന്‍ വരട്ടെ. വിവിധയിനം പച്ചക്കറികള്‍ കൊണ്ട് ഈ സാലഡ് രുചികരമാക്കാം. തക്കാളി, വെള്ളരിക്ക, കോവയ്ക്ക, സവാള, കാരറ്റ്, കാബേജ്, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികള്‍ ചെറുതായി അരിഞ്ഞ് അല്‍പം നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് ടിഫിന്‍ ബോക്‌സില്‍ കരുതിക്കോളൂ. 2. സാന്‍ഡ്വിച്ച്- പച്ചക്കറികള്‍ കൊണ്ടും മുട്ട, ഇറച്ചി എന്നിവ ചേര്‍ത്തും സാന്‍ഡ്വിച്ച് തയാറാക്കാം. ബേക്കറിയില്‍നിന്നു സാന്‍ഡ്വിച്ച് ബ്രഡ് വാങ്ങുക. പച്ചക്കറികള്‍ ചെറുതായരിഞ്ഞ് പാതിവേവിച്ചോ പച്ചയ്‌ക്കോ അല്‍പം മയണീസ് ചേര്‍ത്ത് ഫില്ലിങ് തയാറാക്കാം. ഇറച്ചി എല്ലില്ലാതെ വേവിച്ച് നോണ്‍വെജ് ഫില്ലിങ് നല്‍കാം.പച്ചക്കറികള്‍ക്കൊപ്പം മുട്ടയും പരീക്ഷിക്കാം. 3. സൂപ്പ്- കാച്ചിക്കുറുക്കിയ പോഷകപാനീയമാണ് ഓരോ സൂപ്പും. ടൊമാറ്റോ സൂപ്പ്, വെജ് സൂപ്പ്, ചിക്കന്‍ സൂപ്പ്, സ്വീറ്റ് കോണ്‍ സൂപ്പ് അങ്ങനെ ഓരോ ദിവസവും വൈവിധ്യമാര്‍ന്ന സൂപ്പ് പരീക്ഷിക്കാം. ചൂടാറാതെ കഴിക്കണം. ഇതു നിങ്ങള്‍ക്കു കൂടുതല്‍ ഉന്മേഷം നല്‍കും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)