യജമാനന്റെ വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൃഷ്ടാനഭോജനം; നിസഹായതയോടെ നോക്കിയിരിയ്ക്കുന്ന ജോലിക്കാരി പെണ്‍കുട്ടി: സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന കരളലയിക്കുന്ന ചിത്രത്തിന് പിന്നില്‍

nia,kerala, isis relation of kerala
കൊച്ചി: വീട്ട് ജോലിക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയ്ക്ക് ഒരു തുള്ളി വെള്ളം പോലും നല്‍കാതെ പട്ടിണിക്കിരുത്തി ധനിക കുടുംബത്തിന്റെ മൃഷ്ടാനഭോജന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ധനിക കുടുംബം പുറത്ത് ഭക്ഷണം കഴിക്കുവാന്‍ പോയപ്പോള്‍ കൂടെ കൂട്ടിയതാണ് വീട്ട് ജോലിക്കാരിയായ ബാലികയെ. വീട്ടിലെ ചെറിയകുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണം വയറ് നിറച്ച് കഴിക്കുമ്പോള്‍ കുറച്ച് മാറി മറ്റൊരു ടേബിളില്‍ യജമാനന്റെ കുടുംബത്തെ നിസഹായതയോടെ നോക്കുകയാണ് ജോലിക്കാരി പെണ്‍കുട്ടി. മൈക്കിള്‍ ഫെനി എന്ന യുവാവ് തന്റെ മൊബൈല്‍ ക്യാമറില്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങളാണ് ഷെയര്‍ ചെയ്യുന്നത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)