പൂക്കള്‍ ചൂടിയ വസ്ത്രങ്ങള്‍

മുത്തുകളും ഗില്‍റ്റുകളും കൊണ്ട് അലങ്കരിച്ച വസ്ത്രങ്ങള്‍ ഇപ്പോള്‍ ആഘോഷ വേളകളിലേക്കു മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുകയാണ്. പകരം ഇപ്പോള്‍ വസ്ത്രങ്ങളില്‍ ട്രെന്‍ഡ് ഫ്‌ളോറല്‍ പ്രിന്റാണ്. ഫ്‌ളോറല്‍ ഡിസൈന്‍ പ്രിന്റിങ്ങോ കട്ട് വര്‍ക്കോ ചെയ്യുന്നതാണ് ഇപ്പോള്‍ പുതുമ. കുട്ടികളുടെ ഫ്രോക്കുകള്‍ മുതല്‍ തുടങ്ങി സാരികളും കുര്‍ത്തകളും വരെ ഫ്‌ളോറല്‍ പ്രിന്റിംഗില്‍ വിത്യസ്തരാവുന്നു. സില്‍ക്ക് ,ജോര്‍ജറ്റ്, ക്രേപ് സില്‍ക്ക്,ലൈക്ര,നെറ്റ്,കോട്ടണ്‍ ഏതു മെറ്റീരിയലിലും ഇതിണങ്ങും. പ്ലെയിന്‍ ടോപ്പും ഫ്‌ളോറല്‍ ഡിസൈന്‍ വരുന്ന സ്‌കേര്‍ട്ടുകളും ചുടികളും ഇന്ന് ട്രെന്‍ഡാണ്. സാരികളില്‍ വലിയ പൂക്കളും കണ്ടു വരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News