ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡെയ്‌സ് വരുന്നു... സ്മാര്‍ട്ട്‌ഫോണുകള്‍ പകുതി വിലയ്ക്ക്

flip kart

സ്മാര്‍ട്ട്‌ഫോണുകളും ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും ഇനി പകുതി വിലയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാര്‍ട്ടിന്റെ 'ബിഗ് ഷോപ്പിങ് ഡെയ്‌സ് ' വരുന്നു.

മെയ് 13-15നാണ് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലിയന്‍സ് എന്നിവയെല്ലാം വില്‍പ്പനയ്ക്ക് എത്തുമെങ്കിലും ഏറ്റവും വിലക്കുറവ് മുന്‍നിര ബ്രാന്റുകളുടെ മൊബൈല്‍ ഫോണുകള്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓഫര്‍ ദിനങ്ങളില്‍ ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍, ഗ്യാലസ്‌കി ഓണ്‍ നെക്സ്റ്റ് എന്നിവ പകുതി വിലയ്ക്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. 61,000 രൂപ വിലയുണ്ടായിരുന്ന പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ എന്നിവ 34,999 രൂപയ്ക്ക് വാങ്ങാം. കൂടാതെ, എച്ച്ഡിഎഫ്‌സി കാര്‍ഡിന്റെ പത്ത് ശതമാനം ഇളവും ലഭിക്കും. 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. വിവിധ എക്‌സ്‌ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

37,000 രൂപ വരെയാണ് ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്ക് ഇളവ് നല്‍കുന്നത്. 24,990 രൂപ വിലയുള്ള വയര്‍ലെസ് ഡോള്‍ബി സൗണ്ട്ബാറുകള്‍ 9999 രൂപയ്ക്കും വില്‍ക്കും. വാഷിങ് മെഷീന്‍, ടെലിവിഷന്‍, എസി തുടങ്ങി ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ് ലഭിക്കും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)