അഞ്ചാം വയസ്സില്‍ 55,000ത്തിലധികം ഫോളോവേഴ്‌സുമായി ഒരു കൊച്ചു മിടുക്കി

hair,cute child

ടെല്‍ അവീവി: കൊച്ചു കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരത്തില്‍ ഒരു കൊച്ചു മിടുക്കിയാണ് ഇന്‍സ്റ്റാഗ്രാമിലെ ഇപ്പോഴത്തെ താരം. ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നുള്ള മിയ അഫല്ലോ എന്ന മിടുക്കിയാണ് ആ താരം. അവളുടെ ഭംഗിയുള്ള ഇടതൂര്‍ന്ന മുടിയാണ് അവളെ ഇന്‍സ്റ്റാഗ്രാമിലെ താരമാക്കിയിരിക്കുന്നത്. മിയ അഫല്ലോയ്ക്ക് ഇതിനോടകം തന്നെ 55,000ത്തിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

മിയയുടെ ഭംഗിയുള്ള നീണ്ട ഇടതൂര്‍ന്ന മുടി എല്ലാവരും ആശ്ചര്യത്തോടെയാണ് നോക്കി കാണുന്നത്. ഈ മനോഹരമായ മുടി കാരണം ബ്രിട്ടീഷ് മാസികയായ വോഗിലും ഈ മിടുക്കി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കളിച്ച് നടക്കേണ്ട ഈ പ്രായത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് ചില ആളുകളും രംഗത്തെത്തിരുന്നു. അതേസമയം മിയയുടെ മാതാപിതാക്കളെ അഭിനന്ദിച്ച് കൊണ്ടും ആളുകള്‍ രംഗത്തെത്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മിയയുടെ പ്രശസ്തിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ദിവസം കഴിയുംന്തോറും നവമാധ്യമങ്ങളില്‍ മിയയുടെ പ്രശസ്തി ഉയര്‍ന്നു കൊണ്ടെയിരിക്കുകയാണ്.

മിയക്ക് മുന്‍പ് തന്റെ മുടി കാരണം പ്രശസ്തയായി മാറിയത് ജപ്പാനില്‍ നിന്നുളള ചാന്‍സോ എന്ന കുട്ടിയാണ്. 6 മാസം മാത്രം പ്രായമുളള കുട്ടിക്ക് തല നിറയെ ഭംഗിയുളള മുടിയായിരുന്നു.

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)