തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയാല്‍ എന്തു ചെയ്യണം

mohanlal, sankar, movie
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കൊച്ചു കുട്ടികള്‍ മരിക്കാറുണ്ട്. എന്നാല്‍ അത്തരം അവസ്ഥകള്‍ മുതിര്‍ന്നവര്‍ക്കും വരുമെന്നതിന്റെ ഉദാഹരണമായിരുന്നു തൃശ്ശൂരില്‍ വനിതാ ഡോക്ടര്‍ മരിച്ച വാര്‍ത്ത. വലിയൊരു മാളില്‍ തിങ്ങിനിറഞ്ഞ് ജനങ്ങള്‍ ഉണ്ടായിട്ടും മതിയായ പ്രാഥമിക ശുശ്രൂഷയുടെ അഭാവവും കാഴ്ചക്കാരെപോലെ മര്രഉള്ളവര്‍ നോക്കിനിന്നതും ഒരു ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. ഇനിയെങ്കിലും ഈ നിസ്സംഗത വെടിഞ്ഞ് നാം സമൂഹത്തില്‍ പെരുമാറണം. കാഴ്ചക്കാരാവാതെ അപകടത്തില്‍പ്പെടുന്നവര്‍ക്കായി സഹായ ഹസ്തങ്ങള്‍ നീട്ടണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള ഇത്തരം സംഭവങ്ങള്‍ കണ്മുന്നില്‍ കാണുമ്പോള്‍ നമുക്കു ചെയ്യാനാകുന്ന ചിലതെങ്കിലും ഉണ്ട്. അടിയന്തിരഘട്ടങ്ങളില്‍ ഒരു ജീവന്‍ രക്ഷിക്കേണ്ടതെങ്ങനെയെന്നതിന് നാം ഓരോരുത്തരും പരിശീലനം നേടണം. തൊണ്ടയില്‍ ആഹാരമോ മറ്റെന്തെങ്കിലും കുടുങ്ങിയാല്‍ പൊതുവേ സംസാരിക്കാനോ ശ്വസിക്കാനോ ചുമക്കാനോ കഴിയാത്ത അവസ്ഥയിലേക്കെത്തും. അതോടെ ശ്വാസോച്ഛ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഹൃദയസ്ഥംഭനം മൂലം മരണം സംഭവിക്കുകയും ചെയ്യും. ഹൃദയസ്തംഭനമുണ്ടെങ്കില്‍ നെഞ്ചിനു താഴെ സെക്കന്റില്‍ രണ്ടെന്ന വേഗത്തില്‍ ശക്തമായി മര്‍ദം നല്‍കുക. രോഗിയുടെ വായിലേക്ക് വിരലിട്ട് ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു പരിധിവരെ തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തെടുക്കാന്‍ നല്ലതാണ് രോഗിയെ കുനിച്ച് നിര്‍ത്തി പിന്നിലൂടെ രോഗിയുടെ വയറിന്റെ മുകള്‍ ഭാഗത്തായി ചേര്‍ത്തുവച്ച് തുടര്‍ച്ചയായി വയറിനു മുകള്‍ ഭാഗത്തായി അമര്‍ത്തുക. പരന്ന പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി വായതുറന്ന് ശ്വാസതടസ്സമുണ്ടാക്കിയ വസ്തു എടുത്തുകളയാന്‍ ശ്രമിക്കുന്നത് ചിലരില്‍ വിജയം കാണാറുണ്ട്. ബോധരഹിതനായാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)