കുഞ്ഞുവാവ അച്ഛനെ പോലെയാണോ?

father replica babies, health
ആദ്യത്തെ കണ്‍മണി ആണായിരിക്കണം...അച്ഛനെപ്പോലെയിരിക്കണം... ഗര്‍ഭിണി ആണെന്നറിയുന്നതു മുതല്‍ കുഞ്ഞുവാവ എത്തിക്കഴിയുമ്പോഴും അറിയാതെയെങ്കിലും മൂളിപ്പോകുന്ന സിനിമാഗാനത്തിലെ വരികളാണിവ. ചുരുക്കി പറഞ്ഞാല്‍ പാട്ടിലും ഇത്തിരി കാര്യമുണ്ട്. കുഞ്ഞ് അച്ഛനെപ്പോലെയാണ് കാഴ്ചയില്‍ എങ്കില്‍ ആരോഗ്യവാനായിരിക്കും. അച്ഛന്റെ രൂപസാദൃശ്യമുള്ള കുട്ടികള്‍ ഒന്നാം പിറന്നാള്‍ ആകുമ്പോഴേക്കും കൂടുതല്‍ ആരോഗ്യവാന്മാരായിരിക്കും. കുഞ്ഞ് അച്ഛനൊപ്പം കൂടുതല്‍ നേരം ചെലവിടുമെന്നും ന്യൂയോര്‍ക്കിലെ ബ്രിഘാംടണ്‍ സര്‍വകലാശാല ഗവേഷകരും പഠനവും പറയുന്നത്. കുഞ്ഞിനെ വളര്‍ത്തുന്നതില്‍ അച്ഛന്റെ പങ്ക് വളരെ പ്രധാനമാണ്. അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ ഗുണകരവുമാണ് ഗവേഷകര്‍ പറയുന്നു. അച്ഛനും കുഞ്ഞുമായുള്ള വര്‍ധിച്ച അടുപ്പമാണ് കുഞ്ഞിനെ ആരോഗ്യവാനാക്കുന്നത്. അച്ഛന്റെ സാമീപ്യം കൊണ്ട് ഇനിയും ഏറെ ഗുണങ്ങള്‍ ഉണ്ട്. ആശുപത്രിവാസമോ അടിയന്തിര ഘട്ടങ്ങളോ ആസ്മയോ ഈ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കുമത്രേ. കുഞ്ഞുങ്ങളെ വിട്ട് ദൂരസ്ഥലങ്ങളില്‍ താമസിക്കുന്ന അച്ഛന്മാര്‍ മാസത്തില്‍ രണ്ടര ദിവസം അധികം കുഞ്ഞുങ്ങളോടൊപ്പം ചെലവിടുമത്രേ. കുഞ്ഞിന് അച്ഛന്റെ രൂപസാദൃശ്യം ഉള്ള, അമ്മയുടെ ഒപ്പം താമസിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ള, 715 കുടുംബങ്ങളെ പഠനവിധേയരാക്കി. ഒരു വര്‍ഷക്കാലം നീണ്ട പഠനത്തില്‍ അച്ഛനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യം കൂടുതല്‍ ഉണ്ടെന്ന് തെളിഞ്ഞതായി ഹെല്‍ത്ത് എക്കണോമിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)