ഹാര്‍മോണിയത്തില്‍ ഈണം പിടിച്ച് ഗദ്‌വി: ആരാധന മൂത്ത് ആളുകള്‍ പണം വര്‍ഷിച്ചു: ഒറ്റ മണിക്കൂറുകൊണ്ട് നേടിയത് ലക്ഷങ്ങള്‍

folk singer

ഹാര്‍മോണിയത്തില്‍ ഈണം പിടിച്ച് മൈക്കിലൂടെ തന്റെ മധുവൂറുന്ന സ്വരവൈഭവം പ്രകടിപ്പിച്ച ഗായകനെ നോട്ട് കൊണ്ട് പൊതിഞ്ഞ് ശ്രോദ്ധാക്കള്‍. ഗുജറാത്തിലെ നവ്‌സാരിയിലാണ് സംഭവം. സംഗീതത്തില്‍ ലയിച്ച് ചേര്‍ന്ന ആളുകള്‍ തങ്ങളുടെ ആരാധനയും, ഇഷ്ടവും പ്രകടിപ്പിക്കാന്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പാട്ടുകാരന് മുകളിലൂടെ വര്‍ഷിക്കുകയായിരുന്നു. കുട്ടികളും, സ്ത്രീകളും, യുവാക്കളും ഇതില്‍പ്പെടുന്നു.

സംഗീതം കൊണ്ട് ആരാധകരെ മാസ്മരിക ലോകത്ത് എത്തിച്ചത് കിര്‍തിഥാന്‍ ഗദ്വി എന്ന ഹാര്‍മോണിയം കലാകാരനാണ്. ശനിയാഴ്ച്ച നടന്ന സംഗീത പരിപാടിയുടെ വീഡിയോ പ്രമുഖ വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ പുറത്ത് വിട്ടത്. പാട്ടുപാടി തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ഏതാനം ചിലര്‍ പൈസ വര്‍ഷിക്കാന്‍ ആരംഭിച്ചു. ഇത് കണ്ട് പിന്നാലെ കൂട്ടമായിയെത്തിയ ആളുകള്‍ ഗദ്വിക്ക് മേല്‍ പണം ഒഴുക്കുകയായിരുന്നു.

നോട്ടുകെട്ടില്‍ മുങ്ങിയ ഗദ്വി പണം ഹാര്‍മോണിയത്തില്‍ വന്ന് വീഴുമ്പോള്‍ അത് തട്ടിമാറ്റുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാവുന്നുണ്ട്. ടിക്കറ്റ് വിറ്റ് ലഭിച്ച പണം കൂടാതെ ലക്ഷകണക്കിന് രൂപം ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ നിന്ന് തന്നെ ലഭിച്ചുവെന്നാണ് കരുതപ്പെടുന്നത്.

 Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)