മമ്മൂക്കാ..ദുല്‍ഖര്‍ ഉണ്ടോ വീട്ടില്‍: വീടിനു പുറത്തു കൂടിയ ആരാധികമാരോട് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

mammootty,dq

ഒരു വീട്ടില്‍ തന്നെ രണ്ട് താരങ്ങള്‍ ഉണ്ടെങ്കില്‍ അവരെ കാണാനെത്തുന്ന ആരാധകരുടെ ആവേശം മനസിലാക്കാവുന്നതേ ഉള്ളു. മമ്മൂട്ടിയുടെ വീട്ടിലാണ് ഒരു പറ്റം ആരാധകര്‍ ചേര്‍ന്ന് കൂട്ടമായി എത്തിയത്.

ഗേറ്റിന് പുറത്ത് നിന്ന ഇവര്‍ മമ്മൂട്ടിയുടെ നിഴല്‍വെട്ടം കണ്ടപ്പോള്‍ തന്നെ ആവേശഭരിതരായി. പുറത്തേക്ക് ഇറങ്ങിവന്ന മമ്മൂട്ടി എല്ലാവരെയും കൈവീശി അഭിവാദനം ചെയ്തു. ഫോട്ടോ എടുക്കാന്‍ സമ്മതിക്കുമോ എന്നായി കൂട്ടത്തിലുള്ള ആണുങ്ങളുടെ ആവശ്യം. അതിനിടിയില്‍ പെണ്‍കുട്ടികള്‍ക്ക് ദുല്‍ഖര്‍ വീട്ടിലുണ്ടോ എന്ന് അറിയണം.

മമ്മൂക്കാ ദുല്‍ഖര്‍ വീട്ടിലുണ്ടോ എന്നവര്‍ ഉറക്കെ ചോദിച്ചു. ദുല്‍ഖര്‍ കുളിക്കുയാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതോടെ ദുല്‍ഖര്‍ പുറത്തു വരുന്നത് വരെ കാത്തിരിക്കാമെന്നായി പെണ്‍കുട്ടികള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)