'കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷത്തിനുശേഷം സ്‌ക്രീനില്‍ കാണാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് ഞാന്‍'; നാലു വര്‍ഷങ്ങള്‍ നസ്രിയ വേണ്ടെന്നുവച്ചത് തനിക്കൊരു നല്ല കുടുംബം നല്‍കാനെന്നും ഫഹദ്

fahad fazil

അഞ്ജലി മേനോന്റെ പുതിയ ചിത്രം കൂടെ കാണാന്‍ കാത്തിരിക്കുകയാണെന്ന് നടന്‍ ഫഹദ് ഫാസില്‍. കാരണം മറ്റൊന്നുമല്ല. ഭാര്യയും നടിയുമായ നസ്രിയ നാലുവര്‍ഷങ്ങള്‍ക്കു ശേഷം സ്‌ക്രീനില്‍ മ
ടങ്ങിയെത്തുന്നു എന്ന പ്രത്യേകത തന്നെ.

കൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ഫഹദ് എഴുതിയ കുറിപ്പ് ഇങ്ങനെ-

അഞ്ജലി മേനോന്റെ കൂടെ ആവേശത്തോടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും
ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിനു മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷത്തിനുശേഷം സ്‌ക്രീനില്‍ കാണാന്‍ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാലു സുവര്‍ണ വര്‍ഷങ്ങള്‍ അവള്‍ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും”, ഫഹദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ഈ സിനിമ എനിക്ക് ഏറെ പ്രത്യേകതയുളളതാണ്, അതെപ്പോഴും അങ്ങനെ തന്നെയായിരിക്കും എന്നാണ് നസ്രിയ കുറിച്ചത്.

നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഹൃദയതാളത്തെ തലോടുന്ന ഒരു ചിത്രമായിരിക്കും കൂടെ എന്നാണ് നടി പാര്‍വ്വതി പറയുന്നത്. സ്നേഹം ഒരിക്കലും നിങ്ങളെ വിട്ടു പോകുന്നില്ലെന്ന് ഈ ചിത്രം നിങ്ങളെ ഓര്‍മ്മിക്കുമെന്നും പാര്‍വ്വതി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അത്യധികം സന്തോഷത്തോടെ കൂടെയുടെ ഫസ്റ്റ്ലുക്ക് ഷെയര്‍ ചെയ്യുന്നുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ചിത്രം തങ്ങള്‍ എത്ര സന്തോഷത്തോടെ ഒരുക്കിയോ അത്ര സന്തോഷത്തോടെ പ്രേക്ഷകര്‍ ഇത് ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് 'കൂടെ'.

ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)