ഇനി എഴുതേണ്ട; ഫേസ്ബുക്കിനോട് പറഞ്ഞാല്‍ മതി; പുതിയ അപ്ഡേറ്റില്‍ വോയിസ് സ്റ്റാറ്റസും

facebook, facebook testing voice clips, voice status updates,facebook indian users,micro podcasting
ഫേസ്ബുക്ക് ഇനി പറഞ്ഞാല്‍ കേള്‍ക്കും. പുതിയ അപ്‌ഡേഷനിലാണ് ഫേസ്ബുക്ക് നമ്മള്‍ പറയുന്നതു കേള്‍ക്കുക. ഇനി ടൈപ്പ് ചെയ്യാനുള്ള സമയവും ഇതുവഴി ഉപയോക്താക്കള്‍ക്ക് ലാഭിക്കാം. പുതിയ അപ്ഡേറ്റില്‍ വോയിസ് സ്റ്റാറ്റസ് സംവിധാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ചിലര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുണ്ടെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഫേസ്ബുക്ക് എപ്പോഴും ഉപഭോക്താക്കളെ സുഹൃത്തുക്കളും കുടുംബവുമായി ചേര്‍ത്തു നിര്‍ത്താന്‍ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. വോയിസ് സ്റ്റാറ്റസുകള്‍ അവര്‍ക്ക് പുതിയൊരു മാധ്യമം തുറന്നിടുകയാണ്.'- ഫേസ്ബുക്ക് വക്താവ് ടെക് ക്രഞ്ചിനോട് വെളിപ്പെടുത്തുന്നു. നിലവില്‍ വീഡിയോ സ്റ്റാറ്റസ് സംവിധാനമുണ്ടെങ്കിലും വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് അധികപേരും ഉപയോഗിക്കുന്നില്ല. മുഖം കാണിക്കാനുള്ള വിമുഖതയും ക്യാമറ ക്വാളിറ്റിയില്ലായ്മയും കാരണം മാറി നില്‍ക്കുന്ന അത്തരക്കാരെ കൂടി പരിഗണിച്ചാണ് പുതിയ അപ്ഡേറ്റ്. സ്റ്റാറ്റസ് കമ്പോസറിന്റെ താഴെയായിട്ടാവും പുതിയ വോയിസ് സ്റ്റാറ്റസ് ബട്ടണ്‍ ഉണ്ടാവുക. നിലവില്‍ വോയിസ് ക്ലിപ്പിന് ഫേസ്ബുക്ക് സമയപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വോയിസ് ക്ലിപ്പ് കേള്‍ക്കാനുള്ള സൗകര്യവുമുണ്ട്. പുതിയ അപ്ഡേറ്റ് ഉടന്‍തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)