ഫേസ്ബുക്കില്‍ പുതിയൊരു ബട്ടണ്‍ കൂടി

facebook
ഫേസ്ബുക്കില്‍ പുതിയൊരു ബട്ടണ്‍ കൂടി വരുന്നു. ഡൗണ്‍വോട്ട് എന്നു പേരുള്ള ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചു. ഈ ഫീച്ചര്‍ പോസ്റ്റുകളുടെ കമന്റുകളിലായിരിക്കും പ്രത്യക്ഷപ്പെടുക. പബ്‌ളിക് പേജുകളില്‍ മാത്രമേ ഈ ഫീച്ചര്‍ കാണൂ. തിരഞ്ഞെടുക്കപ്പെട്ട കമന്റുകളില്‍ ഡൗണ്‍വോട്ട് ബട്ടണ്‍ കാണാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതായി ഫേസ്ബുക് അധികൃതര്‍ അറിയിച്ചു. ഉപയോക്താക്കളുടെ അഭിപ്രായം വിലയിരുത്തി ഡൗണ്‍വോട്ട് തുടരണോ വേണ്ടയോ എന്നു തീരുമാനിക്കും. അമേരിക്കയില്‍ ചുരുക്കം ചിലരുടെ പേജുകളില്‍ മാത്രമേ നിലവില്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളൂ. സ്‌ക്രീന്‍ ഷോട്ട് പോലെ ഓരോ കമന്റുകളുടെയും താഴെയായിരിക്കും ഈ ബട്ടണ്‍ കാണാനാകുക. ഈ ബട്ടണില്‍ ക്‌ളിക്ക് ചെയ്യുമ്പോള്‍ എന്ത് ഉദ്ദേശത്തിനാണെന്ന ചോദ്യം സ്‌ക്രീനില്‍ വരും. ഉദാഹരണത്തിന് വിയോജിപ്പ്, മിസ് ലീഡിങ്, ഓഫ് ടോപിക് എന്നിങ്ങനെ. ഈ ഓപ്ഷന്‍ ഹൈഡ് ചെയ്യാനും സാധിക്കും. നമ്മുടെ പോസ്റ്റുകളുടെ റാങ്കിങ്ങിനെ പുതിയ ഫീച്ചര്‍ ഒരു തരത്തിലും ബാധിക്കില്ല. നേരത്തെ ഡിസ്ലൈക്ക് ബട്ടണ്‍ തുടങ്ങാന്‍ ഫേസ്ബുക്കിന് പരിപാടിയുണ്ടായിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. അതിനു പകരമായിട്ടാണ് ഡൗണ്‍വോട്ടെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)