പുതിയ ആന്‍ഡ്രോയ്ഡ് ആപ്പ് ലോക്കുമായി ഒനാവോ

onavo
ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാനുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി ഒനാവോ. ഇസ്രായേല്‍ ഡാറ്റാ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ നിര്‍മ്മാണ കമ്പനി ഒനാവോ 2013ല്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരുന്നു. 'ബോള്‍ട്ട് ആപ്പ്‌ലോക്ക് എന്ന്' പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ പിന്‍ കോഡ്, പാറ്റേണ്‍, ഫിങ്കര്‍പ്രിന്റ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലോക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ബോള്‍ട്ട് ആപ്പ് ലോക്കും ഇപ്പോള്‍ രംഗപ്രവേശം ചെയ്യുന്നത്. ഫെയ്‌സ്ബുക്കിന്റെ പിന്തുണയോടെ ഒനാവോ കൂടുതല്‍ പുതുമയോടെയാണ് ഒനാവോ ഈആപ്ലിക്കേഷന്‍ രംഗത്തിറക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഫെയ്‌സ്ബുക്കിന്റെ സമൂഹ മാധ്യമ ശൃംഖലകളില്‍ നിന്നും ഉപയോക്താക്കളുടെ ശ്രദ്ധതിരിക്കുന്ന പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഫെയ്‌സ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)