ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെക്ക് ചുവടുവയ്ക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്; പുതിയ ഷോപ്പിങ് ആപ്പ് ഒരുങ്ങുന്നു

FACEBOOK,NEW APP,SHOPPING,APP,AMAZON

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ചുവടുവയ്ക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ ഭീമന്‍ന്മാരായ ഫെയ്‌സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുളള മറ്റൊരു സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമാണ് പുതിയ ഷോപ്പിങ് ആപ്പിന്റെ പണിപ്പുരയിലുള്ളത്.

വിവിധ കമ്പനികളുടെ ഉല്‍പ്പനങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ആപ്പിന് ഐജി ഷോപ്പിങ് എന്ന പേര് നല്‍കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സോഷ്യല്‍മീഡിയ ഉപയോക്താക്കളെ ഷോപ്പിങിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും ആപ്പ് സജ്ജീകരിക്കുക. എന്നാല്‍ ആപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

2.5 കോടി ഉപയോക്താക്കളുള്ള ഇന്‍സ്്റ്റാഗ്രാമില്‍ 20 ലക്ഷം പേര്‍ പരസ്യരംഗത്തുളളവരാണ്. ഇന്‍സ്്റ്റാഗ്രാം ഉപയോഗിക്കുന്ന അഞ്ചില്‍ നാലുപേരും കുറഞ്ഞത് ഒരു ബിസിനസ് എങ്കിലും പിന്തുടരുന്നവരാണ്. ഇത് പുതിയ ആപ്പിന്റെ വിജയത്തിന് നിര്‍ണായകമാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

അതെ സമയം നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമന്‍ന്മാരായ ആമസോണിന് ഫെയ്‌സ്ബുക്കിന്റെ പുതിയ ആപ്പ് വെല്ലുവിളിയാകുമെന്നാണ് കണക്കു കൂട്ടുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)