കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റിയെടുക്കാന്‍ ചില വഴികള്‍

eyes,black,spot

കണ്ണിനു ചുറ്റും കറുത്ത നിറത്തിലുള്ള പാടുകള്‍ അനവധിപ്പേര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇതിനെ പെരിഓര്‍ബിറ്റല്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് എന്നാണു പറയുക. മിക്കവരും കണ്ണിന് ചുറ്റുമുള്ള കറുത്തപ്പാടുകള്‍ മാറാന്‍ പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല.

കണ്ണുകളും കണ്ണുകള്‍ക്ക് ചുറ്റും ചൊറിയുന്നതും തിരുമുന്നതും ആ ഭാഗങ്ങളിലെ രക്ത ധമനികള്‍ വികസിക്കുന്നതിനും അതു വഴി കറുത്ത പാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. ആഹാരത്തില്‍ ആവശ്യത്തിനു പോഷകങ്ങള്‍ ഇല്ലെങ്കിലും, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുകയും ചെയ്താല്‍ അതു കണ്ണിന്റെ താഴേയുള്ള ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിനു കാരണമാകാം.

മാത്രമല്ല, ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറഞ്ഞാല്‍ അതു കറുത്ത പാടുകള്‍ക്ക് കാരണമാകാം. അനീമിയ രോഗാവസ്ഥയില്‍ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയാറുണ്ട്, ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിനു ഓക്‌സിജന്‍ എത്തുന്നില്ല എന്നതും ഈ രോഗാവസ്ഥ സൂചിപ്പിക്കുന്നു.

ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതല്‍ കുടിച്ചാല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന് താഴേയുള്ള കറുത്തപ്പാടുകള്‍ മാറാനും സഹായിക്കും.

കറുത്തപ്പാടുകള്‍ മാറ്റിയെടുക്കാനുള്ള ചില വഴികള്‍

കറ്റാര്‍വാഴ ജെല്ല് ദിവസവും കണ്ണിന് താഴെ പുരട്ടുന്നത് കറുത്തപ്പാടുകള്‍ മാറാന്‍ നല്ലതാണ്.

ദിവസവും യോഗ ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്തപ്പാടുകള്‍ മാറാന്‍ ഗുണം ചെയ്യും.

കണ്ണിന് താഴെയുള്ള കറുത്തപ്പാടുകള്‍ മാറാന്‍ ആല്‍മണ്ട് ഓയില്‍ ഏറെ നല്ലതാണ്. ആല്‍മണ്ട് ഓയില്‍ ദിവസവും രണ്ട് നേരം പുരട്ടാന്‍ ശ്രമിക്കുക.

റോസ് വാട്ടര്‍ ഉപയോഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് കറുത്തപ്പാടുകള്‍ മാറ്റാനാകും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)