നേരിയ ചലനം പോലും ശരീരത്തെ കഷണങ്ങളാക്കാം: യുവാവിന്റെ മനസാന്നിധ്യം രക്ഷയായതിങ്ങനെ: വീഡിയോ കാണാം

ദിയോറ: അപകടം കണ്‍മുന്നിലെത്തുമ്പോള്‍ പതറി പോകുന്നവരാണ് പലരും. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തിലെ മനസാന്നിധ്യം കൊണ്ട് ജീവന്‍ തിരികെ നേടിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ദിയോറ ജില്ലയില്‍ നിന്നൊരു യുവാവ്. പാഞ്ഞ് വന്ന ട്രെയിന്‍ തന്റെ ജീവനെടുക്കുമെന്ന് മനസിലാക്കിയ യുവാവിന്റെ ഒരു നിമിഷത്തെ ബുദ്ധിയാണ് രക്ഷയായത്. ബന്‍കത റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പിടിക്കാന്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കിടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാല് തെറ്റി വീണ ട്രാക്കിലൂടെ ചരക്ക് തീവണ്ടി പാഞ്ഞെടുക്കുകയായിരുന്നു. അപകടം മണത്ത യുവാവ് സങ്കോചം ഒട്ടുമില്ലാതെ തന്നെ റെയില്‍പാളത്തില്‍ പതുങ്ങി കിടക്കുകയാണ് ഉണ്ടായത്. ട്രെയിന്‍ പോയ പുറകെ കുറെയാളുകള്‍ സംഭവസ്ഥലത്തേക്ക് ഒടിയെത്തിയതും, പൊടിയും തട്ടി ഇയാള്‍ നടന്ന് നീങ്ങി. അപകടത്തില്‍പ്പെട്ട യുവാവ് മദ്യപിച്ചിട്ടുണ്ടെന്നാണ് സാക്ഷിയായി നിന്നവര്‍ ആരോപിക്കുന്നത.്

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)