ഇരു കൈകളില്ലെങ്കിലും കാലുകള്‍കൊണ്ട് ആസിം സ്വരുകൂട്ടിയത് 53,815 രൂപ...! ഈ കുട്ടി ഹീറോയുടെ സന്മനസിനു മുന്നില്‍ കണ്ണ് നിറഞ്ഞ് ഇപി ജയരാജനും

kerala,aseem,ep jayarajan,rain

കോഴിക്കോട്: കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിനെ ആരും മറന്നിട്ടുണ്ടാവില്ല. ഈ പൊന്നോമന ജനഹൃദയങ്ങളില്‍ കൂടുകൂട്ടിയത് പെട്ടന്നായിരുന്നു. പഠിക്കുന്ന സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന അപേക്ഷയുമായെത്തിയതാണ് ഈ കുരുന്ന് എന്നാല്‍ ആ കുഞ്ഞിനെ കണ്ട് ഞെട്ടിത്തരിച്ചു അന്ന് എല്ലാവരും. 2 കൈകളില്ലെങ്കിലും കാലുകള്‍കൊണ്ട് എഴുതിയാണ് ആസിം തന്റെ ആവശ്യം അന്ന് ഉന്നയിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ആസിമിന്റെ ഉദാരമനസും മലയാളികളെ അമ്പരപ്പിക്കുന്നു. കണ്ണൂര്‍ ചെറുകുന്നിലെത്തിയാണ് മന്ത്രി ഇപി ജയരാജനെ ആസിം നേരിട്ട് കണ്ട് പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പണം കൈമാറിയത്. സ്വന്തം പോക്കറ്റ് മണിയും പരിചയക്കാരില്‍നിന്നും സഹപാഠികളില്‍നിന്നും അയല്‍വാസികളില്‍നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് 53,815 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആസിം നല്‍കിയത്.

തന്നാല്‍ ആവും വിധം സ്വരുകൂട്ടിയ പണത്തിന് പുറമെ കാലുകൊണ്ടെഴുതിയ ഒരു കത്തും ആസിം ഇപി ജയരാജന് കൈമാറി. നമ്മുടെ നാടിനെ തിരിച്ച് കൊണ്ടുവരാന്‍ സര്‍ക്കാരിനൊപ്പം പങ്കാളിയാകുന്നതിന്റെ സന്തോഷം പങ്കുവച്ചാണ് ആ കുരുന്ന് കത്തെഴുതിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളും നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാകണമെന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് പണം കൈമാറിയതെന്നും ആസിം പറയുന്നു. സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ഉടമ കൂടിയാണ് മുഹമ്മദ് ആസിം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)