ഒരു സിനിമയില്‍ തന്നെ ഒരേ സമയം പല വേഷങ്ങളില്‍ വന്ന് ആരാധകരെ ഞെട്ടിച്ച താരമാണ് ഉലകനായകന് കമല്ഹാസന്. ദശരഥം എന്ന ചിത്രത്തില്‍ പത്ത് വ്യത്യസ്ത ഗെറ്റപ്പില്‍ വന്നാണ് ഉലകനായകന് ഏവരെയും ഞെട്ടിച്ചത്. അദ്ദേഹം കഴിഞ്ഞാല്‍ പിന്നെ തമിഴ് സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ വന്ന് ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു താരമാണ് വിക്രം.
അന്യന് എന്ന ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പില്‍ വന്ന് ആരാധകരെ ഞെട്ടിച്ച താരമാണ് വിക്രം. ശങ്കര്‍ ചിത്രം ‘ഐ’യിലും വേഷപ്പകര്‍ച്ച ചെയ്ത് ആരാധകരെ ഞെട്ടിച്ച താരമാണ് വിക്രം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്താന്‍ പോവുന്നത്. ഒരു നടന് 25 വേഷങ്ങളില്‍ ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിട്ടാകും.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് വിക്രം 25 വ്യത്യസ്ത വേഷങ്ങളിലെത്തുന്നത്. താരത്തിന്റെ ഈ രൂപമാറ്റങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യുഎസ് കമ്പനിയാണ്. 7 സ്ക്രീന്‍ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്തവര്‍ഷമാകും സിനിമ തിയറ്ററിലെത്തുക. മെയാദ മാന്‍, കടൈ കുട്ടി സിങ്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടി പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് എആര്‍ റഹ്മാന് ആണ്. കദാരം കൊണ്ടാന് ആണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ വിക്രം ചിത്രം.
Discussion about this post