‘അതിയായ മോഹം, അത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യു’; അജു വര്‍ഗീസ്

വീനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിനെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അജു വര്‍ഗീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അജു അഭിനന്ദിച്ചത്.

അതിയായ മോഹം, അത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യു എന്നാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച ‘രവി പത്മനാഭന്‍’ എന്ന കഥാപാത്രം തകര്‍ത്തെന്നും ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘ഞാന്‍ ഒരു താറാവിനെ വാങ്ങിക്കാന്‍ പോയതാ”എന്ന് പറഞ്ഞതാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.

അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അതിതായ മോഹം, ആത്മാര്‍തഥാ, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭ, മാത്യു ആദ്യം കുമ്പളങ്ങി ഇപ്പോള്‍ തണ്ണീര്‍മത്തന്‍ പെരുത്തിഷ്ടം ??കൂടെ വന്ന ഏവരും ഗംഭീരം
”ഞാന്‍ ഒരു താറാവിനെ വാങ്ങിക്കാന്‍ പോയതാ”എന്ന് എന്ന് പറഞ്ഞത് ആണ് എന്നില്‍ ഏറ്റവും ചിരി ഉണര്‍ത്തിയ നിമിഷം. അത് ആണ് തിരക്കഥാകൃത്തെന്ന അറിവ് ഒരുപാട് സന്തോഷവും കൗതുകവും ഉണര്‍ത്തി. രവി പപ്പന്‍, അളിയാ യുവര്‍ ക്യാരിയര്‍ ബെസ്‌റ് ??നന്ദി ഗിരീഷ് ജോമോന്‍ വിനീത് ഷമീര്‍, ഏവരും

Exit mobile version